Jump to content

റെവാഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെവാഞ്ച്
സംവിധാനംഗട്ട്സ് സ്പെൽമെൻ
നിർമ്മാണംPrisma Film
രചനഗട്ട്സ് സ്പെൽമെൻ
അഭിനേതാക്കൾJohannes Krisch
Irina Potapenko
Ursula Strauss
Hanno Pöschl
ഛായാഗ്രഹണംMartin Gschlacht
ചിത്രസംയോജനംKarina Ressler
വിതരണംFilmladen
റിലീസിങ് തീയതി16 മേയ് 2008 (2008-05-16)
രാജ്യംഓസ്ട്രിയ
ഭാഷജർമ്മൻ
റഷ്യൻ
സമയദൈർഘ്യം121 മിനിറ്റ്

ഗട്ട്സ് സ്പെൽമെൻ സംവിധാനവും, രചനയും നിർവഹിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു ഓസ്ട്രിയൻ ചലച്ചിത്രമാണ് റെവാഞ്ച് (Revanche).[1] 2008-ലെ ബെർലിൻ അന്താരാഷ്ട്രചലച്ചിത്രമേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമായി.[2] 2009-ലെ ഏറ്റവും മികച്ച വിദേശചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരത്തിന് ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3]

കഥാപശ്ചാത്തലം

[തിരുത്തുക]

അലക്സ് അടുത്തിടെ ജയിൽമോചിതനായ ഒരുവനാണ്. നഗരത്തിലെ ഒരു വേശ്യാലയത്തിൽ അയാൾ ജോലിനോക്കുന്നു. അവിടെയുള്ള ടമാര എന്ന ഉക്രേനിയൻ യുവതിയുമായി അയാൾ പ്രണയത്തിലാകുന്നു. അവിടെനിന്ന് രക്ഷപ്പെടുവാനും പുതിയൊരു ജീവിതം തുടങ്ങുവാനായി അവരിരുവരും തീരുമാനിക്കുന്നു. പണത്തിനായി ഒരു ബാങ്ക് കവർച്ച ചെയ്യുവാൻ അവർ പദ്ധതിയിടുന്നു. കവർച്ചക്കു ശേഷം രക്ഷപ്പെടുന്നതിനിടെ അബദ്ധത്തിൽ റോബർട്ട് എന്ന പോലീസുകാരന്റെ വെടിയേറ്റ് ടമാര മരണമടയുന്നു. ടമാരയേയും വാഹനവും കാട്ടിലുപേക്ഷിച്ച് രക്ഷപ്പെടുന്ന അലക്സ് തന്റെ മുത്തച്ചനൊപ്പം കൂടുന്നു. റോബർട്ട് അയൽക്കാരനാണെന്ന് തിരിച്ചറിഞ്ഞ അലക്സ് പ്രഭാത സവാരിക്കിടയിൽ അയാളെ വധിക്കുവാൻ പദ്ധതിയിടുന്നു. അതിനിടെ റോബർട്ടിന്റെ ഭാര്യ സൂസനുമായി അയാൾ അടുക്കുന്നു. പ്രതികാരത്തിന്റെ അർഥമില്ലായ്മ തിരിച്ചറിയുന്ന അലക്സിലാണ് ചിത്രം അവസാനിക്കുന്നത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2009 Academy Awards, USA
    • Nominated Oscar Best Foreign Language Film of the Year
  • 2008 Berlin International Film Festival
    • Best European Film of the Panorama section
    • Art-Cinéma-Award 2008 of the CICAE (Confédération Internationale des Cinémas D´Art et Essai)
    • Femina film award of the Verband der Filmarbeiterinnen - Maria Gruber (production designer)
  • 2008 Diagonale, Austria
    • Diagonale Grand Prize - Götz Spielmann
  • 2009 Palm Springs International Film Festival
    • FIPRESCI Prize - Götz Spielmann
  • 2008 Tromsø International Film Festival
    • Aurora Award- Götz Spielmann
    • FIPRESCI Prize - Götz Spielmann

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റെവാഞ്ച്&oldid=3643365" എന്ന താളിൽനിന്ന് ശേഖരിച്ചത്