റെഡിസ് (ഡാറ്റാബേസ്)
Original author(s) | Salvatore Sanfilippo[1][2] |
---|---|
വികസിപ്പിച്ചത് | Redis[1][2] |
ആദ്യപതിപ്പ് | മേയ് 10, 2009 |
Stable release | 7.2.1[3] ![]() |
Repository | |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like[4] |
ലഭ്യമായ ഭാഷകൾ | English |
തരം | Data structure store, key-value database |
അനുമതിപത്രം | BSD 3-clause[5] |
വെബ്‌സൈറ്റ് | redis |
റെഡിസ്(/ˈrɛdɪs/;[6][7] റിമോട്ട് ഡിക്ഷണറി സെർവർ)[6]എന്നത് ഒരു ഇൻ-മെമ്മറി ഡാറ്റാ സ്ട്രക്ചർ സ്റ്റോറാണ്, ഇതിനെ ഡിസ്ട്രിബ്യൂട്ടഡ്, ഇൻ-മെമ്മറി കീ-വാല്യൂ ഡാറ്റാബേസ്, കാഷെ, മെസേജ് ബ്രോക്കർ, ഓപ്ഷണൽ ഡ്യൂറബിലിറ്റി എന്നീ നിലകളിൽ ഉപയോഗിക്കാൻ സാധിക്കുന്നു. സ്ട്രിംഗുകൾ, ലിസ്റ്റ്സ്, മാപ്പ്സ്, സെറ്റ്സ്, സോർട്ടഡ് സെറ്റുകൾ, ഹൈപ്പർലോഗ്ലോഗ്സ്(HyperLogLogs), ബിറ്റ്മാപ്പ്സ്, സ്ട്രീമ്സ്, സ്പേഷ്യൽ ഇൻഡൈസ്സ് എന്നിങ്ങനെയുള്ള വ്യത്യസ്ത തരം അബ്സ്ട്രാക്ട് ഡാറ്റാ ഘടനകളെ റെഡിസ് പിന്തുണയ്ക്കുന്നു. 2009 മുതൽ സാൽവത്തോർ സാൻഫിലിപ്പോയാണ് പദ്ധതി വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തത്.[8] 2015 മുതൽ 2020 വരെ, റെഡിസ് ലാബ്സ് സ്പോൺസർ ചെയ്ത ഒരു പ്രോജക്റ്റ് കോർ ടീമിനെ അദ്ദേഹം നയിച്ചു.[9]സാൽവത്തോർ സാൻഫിലിപ്പോ 2020-ൽ റെഡിസിന്റെ മെയിന്റനർ ആയി മാത്രം തുടരുകയും, അതിനെ വിട്ടുപോരുകയും ചെയ്തു. ബിഎസ്ഡി 3-ക്ലോസ് ലൈസൻസിന് കീഴിൽ പുറത്തിറക്കിയ ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറാണിത്.[5]2021-ൽ, യഥാർത്ഥ രചയിതാവും പ്രധാന മെയിന്റനറും പോയി അധികം താമസിയാതെ, റെഡിസ് ലാബ് എന്ന പേരിൽ നിന്ന് ലാബ്സ് ഒഴിവാക്കി, ഇപ്പോൾ അത് "റെഡിസ്" എന്ന് അറിയപ്പെടുന്നു.[10]
ചരിത്രം[തിരുത്തുക]

റെഡിസ് എന്ന പേരിന്റെ അർത്ഥം റിമോട്ട് ഡിക്ഷണറി സെർവർ എന്നാണ്.[6]റെഡിസിന്റെ യഥാർത്ഥ ഡെവലപ്പറായ ആന്റിറെസ് എന്ന് വിളിപ്പേരുള്ള സാൽവത്തോർ സാൻഫിലിപ്പോ തന്റെ ഇറ്റാലിയൻ സ്റ്റാർട്ടപ്പിന്റെ സ്കേലബിളിറ്റി മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് റെഡിസ് പ്രോജക്റ്റ് ആരംഭിച്ചത്, ഒരു തത്സമയ വെബ് ലോഗ് അനലൈസർ വികസിപ്പിച്ചെടുത്തു. പരമ്പരാഗത ഡാറ്റാബേസ് സിസ്റ്റങ്ങൾ ഉപയോഗിച്ച് ചില തരത്തിലുള്ള വർക്ക്ലോഡുകൾ അളക്കുന്നതിൽ നിന്ന് കാര്യമായ പ്രശ്‌നങ്ങൾ നേരിട്ടതിന് ശേഷം, ടിസിഎൽ(Tcl)-ലെ റെഡിസിന്റെ പ്രോട്ടോടൈപ്പ് പ്രൂഫ് ഓഫ് കൺസെപ്റ്റ് വെർഷൻ ചെയ്യാൻ സാൻഫിലിപ്പോ 2009-ൽ ശ്രമം ആരംഭിച്ചു.[11]പിന്നീട് സാൻഫിലിപ്പോ ആ പ്രോട്ടോടൈപ്പ് സി ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ആദ്യത്തെ ഡാറ്റാ ടൈപ്പ് ലിസ്റ്റ് നടപ്പിലാക്കുകയും ചെയ്തു. ഏതാനും ആഴ്‌ചകൾ പ്രോജക്റ്റ് ഉപയോഗിച്ചതിന് ശേഷം, ഹാക്കർ ന്യൂസിൽ ഈ പ്രോജക്റ്റിനെക്കുറിച്ച് പറഞ്ഞുകൊണ്ട് സാൻഫിലിപ്പോ അത് ഓപ്പൺ സോഴ്‌സ് ചെയ്യാൻ തീരുമാനിച്ചു. പ്രോജക്റ്റിന് ട്രാക്ഷൻ ലഭിക്കാൻ തുടങ്ങി, പ്രത്യേകിച്ച് റൂബി കമ്മ്യൂണിറ്റിയിൽ, ഗിറ്റ്ഹബ്ബ്, ഇൻസ്റ്റഗ്രാം എന്നിവ ആദ്യം സ്വീകരിച്ച കമ്പനികളിൽ ഒന്നാണ്.[12][13]
2010 മാർച്ചിൽ വിഎംവെയർ സാൻഫിലിപ്പോയെ നിയമിച്ചു.[14][15][16]
2013 മെയ് മാസത്തിൽ, റെഡിസിനെ പിവോട്ടൽ സോഫ്റ്റ്‌വെയർ (വിഎംവെയർ സ്പിൻ-ഓഫ്) സ്പോൺസർ ചെയ്തു.[17]
2015 ജൂണിൽ, അതിന്റെ ഡെവലപ്മെന്റ് റെഡിസ് ലാബ്സ് സ്പോൺസർ ചെയ്തു.[18]
2018 ഒക്ടോബറിൽ, റെഡിസ് 5.0 പുറത്തിറങ്ങി, റെഡിസ് സ്ട്രീം അവതരിപ്പിക്കുന്നു - ഒരു സിംഗിൾ കീയിൽ ഓട്ടോമാറ്റിക്കും സമയാധിഷ്ഠിതവുമായ ക്രമം ഉപയോഗിച്ച് ഒന്നിലധികം ഫീൽഡുകളും സ്ട്രിംഗ് മൂല്യങ്ങളും സംഭരിക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഡാറ്റാ സ്ട്രക്ചർ രൂപപ്പെടുത്തി.[19]
2020 ജൂണിൽ, സാൽവത്തോർ സാൻഫിലിപ്പോ റെഡിസ് മെയിന്റനർ സ്ഥാനത്ത് നിന്ന് രാജിവച്ചു.[20][21]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Bernardi, Stefano (January 4, 2011). "An interview with Salvatore Sanfilippo, creator of Redis, working out of Sicily". EU-Startups. Menlo Media.
- ↑ 2.0 2.1 Haber, Itamar (July 15, 2015). "Salvatore Sanfilippo: Welcome to Redis Labs". Redis Labs.
- ↑ "Release 7.2.1". 6 സെപ്റ്റംബർ 2023. ശേഖരിച്ചത് 19 സെപ്റ്റംബർ 2023.
- ↑ "Introduction to Redis".
Redis is written in ANSI C and works in most POSIX systems like Linux, *BSD, OS X without external dependencies.
- ↑ 5.0 5.1 "Copying". GitHub. 4 March 2022.
- ↑ 6.0 6.1 6.2 "FAQ: Redis". Redis.io.
- ↑ "Google Groups". groups.google.com.
- ↑ "A conversation with Salvatore Sanfilippo, creator of the open-source database Redis". VentureBeat (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2016-06-20. ശേഖരിച്ചത് 2021-06-29.
- ↑ Kepes, Ben (July 15, 2015). "Redis Labs hires the creator of Redis, Salvatore Sanfilippo". Network World. ശേഖരിച്ചത് August 30, 2015.
- ↑ "Database startup Redis Labs rebrands as ... just Redis". SiliconANGLE (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2021-08-11. ശേഖരിച്ചത് 2021-08-11.
- ↑ Sanfilippo, Salvatore (April 28, 2017). "Tcl prototype of Redis". GitHub Gist. ശേഖരിച്ചത് October 8, 2018.
- ↑ Wanstrath, Chris (November 3, 2009). "Introducing Resque". Blog. ശേഖരിച്ചത് October 8, 2018.
- ↑ Krieger, Mike (October 31, 2011). "Storing hundreds of millions of simple key-value pairs in Redis". Instagram Engineering Blog. ശേഖരിച്ചത് October 8, 2018.
- ↑ Shapira, Gwen (March 17, 2010). "VMware Hires Redis Key Developer – But Why?". Blog. ശേഖരിച്ചത് September 25, 2016.
- ↑ Sanfilippo, Salvatore (March 15, 2010). "VMware: the new Redis home". Blog. ശേഖരിച്ചത് September 25, 2016.
- ↑ Collison, Derek (March 15, 2010). "VMware: The Console: VMware hires key developer for Redis". VMware Blog. മൂലതാളിൽ നിന്നും March 22, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 25, 2016.
- ↑ Sanfilippo, Salvatore. "Redis Sponsors". Redis.io. Redis Labs. ശേഖരിച്ചത് April 11, 2019.
- ↑ Sanfilippo, Salvatore (July 15, 2015). "Thanks Pivotal, Hello Redis Labs". <antirez>. ശേഖരിച്ചത് 2019-04-03.
- ↑ "Redis 5.0 is here!". 22 October 2018.
- ↑ https://www.theregister.com/2020/06/30/redis_creator_antirez_quits/ source
- ↑ "The end of the Redis adventure -". antirez.com. ശേഖരിച്ചത് 2020-11-10.