റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഉപകരണത്തിന്റെയോ, വസ്തുവിന്റെയോ പ്രകൃതവും, പ്രവർത്തനവും ശ്രദ്ധയോടെ പഠിച്ച്‌ അതിന്റെ പിന്നിലുള്ള സാങ്കേതിക സംവിധാനങ്ങൾ മനസ്സിലാക്കിയെടുക്കുന്ന പ്രവൃത്തിയാണ്‌ റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌. പൊതുവേ ആ വസ്തുവിന്റെയോ ഉപകരണത്തിന്റെയോ പകരം വെയ്കാവുന്ന മറ്റൊരെണ്ണം, യഥാർത്ഥ ഉപകരണത്തിന്റെ ഒന്നും തന്നെ പകർത്താതെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായണ്‌ റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌ നടക്കാറുള്ളത്‌. ഇതു ചെയ്യുന്ന വ്യക്തിയെ റിവേഴ്സ്‌ എഞ്ചിനീയർ എന്ന് വിളിക്കും.[1][2]

റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌ തികച്ചുമൊരു ശാസ്ത്രീയരീതിയാണ്‌ കരുതപ്പെടുന്നത്‌, എന്തുകൊണ്ടെന്നാൽ മറ്റു ശാസ്ത്രശാഖകളായ ജീവശാസ്ത്രവും, ഭൗതികശാസ്ത്രവും പ്രകൃതിയിലുള്ള ജൈവ/ഭൗതിക വസ്തുക്കളെയും അവയുടെ പ്രവർത്തനത്തേയും പഠിച്ചും,വിശകലനം ചെയ്തുമാണല്ലോ മുന്നേറുന്നത്‌. അവയുടെ പ്രവർത്തനങ്ങളും ഒരു തരത്തിൽ പറഞ്ഞാൽ 'റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌' ആണ്‌.

അമേരിക്കൻ ഐക്യനാടുകളിലെ പേറ്റന്റ്‌ നിയമമനുസരിച്ച്‌, പേറ്റന്റ്‌ നേടിയ ഒരു വസ്തുവിനെ റിവേഴ്സ്‌ എഞ്ചിനീയർ ചെയ്യുന്നത്‌ നിയമ ലംഘനമായാണ്‌ കണക്കാക്കുന്നത്‌. പക്ഷേ പേറ്റന്റില്ലാതെ കേവലം നിർമ്മാണ രഹസ്യങ്ങൾ മാത്രം ഉള്ള വസ്തുക്കളുടെ റിവേഴ്സ്‌ എഞ്ചിനീയറിങ്ങിന്‌ നിയമ തടസ്സമൊന്നുമില്ലതന്നെ.


അവലംബം[തിരുത്തുക]

  1. "What is Reverse-engineering? How Does It Work". SearchSoftwareQuality (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-07-27.
  2. "Reverse Engineering". ethics.csc.ncsu.edu. ശേഖരിച്ചത് 2022-07-27.