റിപ്ളി മൂങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിപ്ലി മൂങ്ങ
BayOwlGould.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Tytonidae
ജനുസ്സ്: Phodilus
വർഗ്ഗം: P. badius
ശാസ്ത്രീയ നാമം
Phodilus badius
(Horsfield, 1821)
Subspecies
 • P. b. badius
  (Southeast Asian Bay Owl)
 • P. b. saturatus
  (Sikkim Bay Owl)
 • P. b. ripleyi
  (Peninsular Bay Owl)
 • P. b. arixuthus
  (Natuna Bay Owl)
 • P. b. parvus
  (Belitung Bay Owl)


റിപ്ലി മൂങ്ങയ്ക്ക് ഇംഗ്ലീഷിൽ Oriental Bay Owl എന്നാണ് പേര്. ശാസ്ത്രീയ നാമം Phodilus badius. തെക്കു കിഴക്കൻ ഏഷ്യയിൽ പരക്കെ കാണുന്നു. ഇവയ്ക്ക് കുറേ ഉപജാതികളുണ്ട്. Congo Bay Owl (Phodilus prigoginei), Sri Lanka Bay Owl എന്നിവയെ റിപ്ലി മൂങ്ങയുടെ ഉപജാതിയായി തെറ്റായി കണക്കാക്കിയിരുന്നു.

ചെറുപക്ഷികൾ, ചെറിയ സസ്തനികൾ, തവളകൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയാണ് ഭക്ഷണം.

വിവരണം[തിരുത്തുക]

ഹൃദയാകൃതിയിലുള്ള മുഖമുണ്ട്. ചെവിപോലുള്ള ഭാഗവമുണ്ട്. മങ്ങിയ തവിട്ടു നിറമാണ്. കറുപ്പും മഞ്ഞയും കുത്തുകളുള്ള കടുത്ത തവിട്ടു നിറം. 23-33 സെ.മീ നീളം. 255[308 ഗ്രാം തൂക്കം.

Oriental bay owl from Western Ghats

വിതരണം[തിരുത്തുക]

തെക്കുകിഴക്കൻ ഏഷ്യയിൽ വടക്കു കിഴക്കൻ ഇന്ത്യ മുതൽ തെക്കു കിഴക്കൻ ചൈന വരെ. വിയറ്റ്നാം, തായ്ലന്റ്, മ്യാന്മാർ ശ്രീലങ്ക, തെക്കു പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ കാണുന്നു.

പ്രജനനം[തിരുത്തുക]

പ്രജനന കാലം ദേശത്തിനനുസരിച്ച് മാറ്റമുണ്ട്. മരപ്പൊത്തുകളിൽ 3-5 മുട്ടകളിടും

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിപ്ളി_മൂങ്ങ&oldid=1882291" എന്ന താളിൽനിന്നു ശേഖരിച്ചത്