റാംജി മാലോജി സക്പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ramji Maloji Sakpal
Ramji Maloji Sakpal
ജനനം1838
മരണം2 February 1913
(aged 75)
Mumbai, Maharashtra
കാലഘട്ടം19th century philosophy
പ്രധാന താത്പര്യങ്ങൾEthics, religion, humanism
സ്വാധീനിച്ചവർ

റാംജി മാലോജി സക്പാൽ (1838 - ഫെബ്രുവരി 2, 1913)[i] ഡോ. ഡോ. ബി. ആർ. അംബേദ്കറുടെ പിതാവും, സാമൂഹ്യപരിഷ്ക്കർത്താവും, ബ്രിട്ടീഷ് ഇന്ത്യയിലെ ബ്രിട്ടീഷ് ആർമിയിൽ മേജർ എന്നിവയുമായിരുന്നു. ഇംഗ്ലീഷിലും ഗണിതശാസ്ത്രത്തിലും രാംജി അറിവുനേടിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഒരു ചെറിയ പട്ടണമായ മാൺഡാഗേഡിൽ നിന്നും അഞ്ച് മൈൽ അകലെയുള്ളപരമ്പരാഗത ഗ്രാമം അംബാവഡെയിൽ ആയിരുന്നു. അവിടെ അദ്ദേഹത്തിന്റെ അച്ഛൻ മാലോജി സക്പാൽ ബോംബെ ആർമിയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റിട്ടയർ ചെയ്ത ഹവാൽഡാറായിരുന്നു. യുദ്ധക്കളത്തിൽ ധീര പ്രവൃത്തികൾക്കായി ചില സ്ഥലങ്ങൾ അദ്ദേഹത്തിന് അനുവദിച്ചതായി പറയപ്പെടുന്നു. മാലോജിക്ക് രണ്ടു മക്കൾ - രാംജി (മകൻ), മീര ബായി (മകൾ) എന്നിവരായിരുന്നു. പിതാവിനെ പോലെ രാംജി സൈന്യത്തിൽ ചേർന്നു. കഠിനാദ്ധ്വാനത്തിലൂടെ ഇംഗ്ലീഷിൽ അദ്ദേഹം ജ്ഞാനപ്രാപ്തി നേടി . പൂനയിലെ സൈനിക സ്കൂളിൽ നിന്ന് അദ്ധ്യാപകനായി ഡിപ്ലോമ ലഭിച്ചു.[1]

രാംജിയുടെ 14 കുട്ടികളിൽ പതിനാലാമൻ ഭീംറാവു (ഡോ. ഭീംറാവു റാംജി അംബേദ്കർ) ആയിരുന്നു. റാംജിയുടെ ഭാര്യയുടെ മരണശേഷം അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചതിനെ അദ്ദേഹത്തിന്റെ പുത്രൻ ഭീംറാവു എതിർത്തു. കുട്ടികളെ അവരുടെ പിതൃസഹോദരി സംരക്ഷിച്ചു. എന്നിരുന്നാലും, ഭിംറാവുവിന്റെ വിദ്യാഭ്യാസത്തെ രംജി തടഞ്ഞില്ല.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Notes

  1. There are numerous variant spellings of Sakpal's name. These include Subhedar, Ramji, and Ambedkar.

Citations

Bibliography

  • Dr, AmbedkarBooks (2015), Dr. B.R. Ambedkar's Caravan

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാംജി_മാലോജി_സക്പാൽ&oldid=2964259" എന്ന താളിൽനിന്ന് ശേഖരിച്ചത്