Jump to content

റഷ്യൻ ആർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഷ്യൻ ആർക്ക്
സംവിധാനംഅലക്സാണ്ടർ സക്കുറോവ്
നിർമ്മാണംAndrey Deryabin
Jens Meurer
Karsten Stöter
രചനഅലക്സാണ്ടർ സക്കുറോവ്
Anatoli Nikiforov
അഭിനേതാക്കൾSergei Dontsov
സംഗീതംSergei Yevtushenko
ഛായാഗ്രഹണംTilman Büttner
റിലീസിങ് തീയതി2002
രാജ്യം റഷ്യ
ഭാഷറഷ്യൻ
സമയദൈർഘ്യം96 മിനിറ്റ്

അലക്സാണ്ടർ സക്കുറോവ് സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ റഷ്യൻ ചലച്ചിത്രമാണ് റഷ്യൻ ആർക്ക് (Russian: Русский ковчег Transliteration: Russkij Kovcheg).[1] 96 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒറ്റ ഷോട്ടിൽ സ്റ്റെഡിക്യാം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.[2] 2002-ലെ കാൻസ് അന്താരഷ്ട ചലച്ചിത്രമേലയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം Palme d'Or പുരസ്ക്കരത്തിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.[3]

നിർമ്മാണം

[തിരുത്തുക]

ആദ്യമായി ഒറ്റ ഷോട്ടിൽ പൂർത്തീകരിച്ച മുഴുനീള ചലച്ചിത്രമാണിത്. ചിത്രം തുടങ്ങുന്നതുമുതൽ അവസാനിക്കും വരെ 96 മിനിറ്റ് കട്ടുകളില്ലാതെ ഏഡിറ്റ് ചെയ്യാത്ത ഒരൊറ്റ ഫൂട്ടേജാണ്.[4] ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം മൂന്നാമത്തെ ശ്രമത്തിലാണ് ചിത്രം പൂർത്തീകരിക്കുവാനായത്. റഷ്യയുടെ മുന്നൂറ് വർഷത്തെ ചരിത്രം, സാഹിത്യം, കല, രാഷ്ടീയം, യൂറോപ്യൻ ശൈലികളുടെ സ്വാധീനവും അനുകരണവും, എന്നിങ്ങനെ പല വിഷയങ്ങൾ ചർച്ചചെയ്യുന്ന ചിത്രം ഡോക്യുമെന്ററി സ്വഭാവമുള്ളതാണ്. മുഖ്യകഥാപാത്രമായ അവതാരകന്റെ ശബ്ദം മാത്രമാണ് ചിത്രത്തിലുള്ളത്. അവതാരകന്റെ കാഴ്ച (point-of-view of an unseen narrator) എന്ന രീതിയിലുള്ള സങ്കേതമാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഹെർമിറ്റെജ് മ്യൂസിയത്തിലെ 33 മുറികളിലായി 2000-ത്തോളം നടീ നടൻന്മാന്മാരേയും മൂന്ന് വാദ്യവൃന്ദങ്ങളേയും ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. സോണി HDW-F900 ക്യാമറ ഉപയോഗിച്ച് അൺകമ്പ്രസ്ട് ഡിജിറ്റൽ ഫോർമാറ്റിലാണ് ചിത്രം ചിത്രീകരിച്ചത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
2002 Cannes Film Festival
2002 Toronto International Film Festival
2004 Argentinean Film Critics Association Awards
2003 German Camera Award
  • German Camera Award - Honorable Mention - Tilman Büttner
2004 San Francisco Film Critics Circle
2002 Sitges - Catalonian International Film Festival
2008 Society of Camera Operators
  • Historical Shot - Tilman Büttner

അവലംബം

[തിരുത്തുക]
  1. http://www.imdb.com/title/tt0318034/
  2. http://www.nzfilmsociety.org.nz/russian_ark.htm[പ്രവർത്തിക്കാത്ത കണ്ണി]
  3. "Festival de Cannes: Russian Ark". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-10-25.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-09. Retrieved 2011-08-16.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റഷ്യൻ_ആർക്ക്&oldid=3948198" എന്ന താളിൽനിന്ന് ശേഖരിച്ചത്