റഷ്യയുടെ ദേശീയപതാക
പേര് | Триколор Trikolor ത്രിവർണ്ണം |
---|---|
ഉപയോഗം | Civil and state flag, civil and state ensign |
അനുപാതം | 2:3 |
സ്വീകരിച്ചത് | 11 മേയ് (29 April O.S.) 1696 (ആദ്യം) 1700 (de facto for vessels) 1883 (de facto for land use) 12 August 1991 (as flag of RSFSR) 11 December 1993 (current version) |
മാതൃക | തിരശ്ചീനമായി വെള്ള, നീല, ചുവപ്പ് എന്നീ നിറങ്ങളുള്ള ത്രിവർണ്ണ പതാക |
അനുപാതം | 2:3 |
മാതൃക | Same as the colors above, but specified by the Government's website. |
വെളുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളുള്ള ഒരു ത്രി വർണ്ണ പതാകയാണ് റഷ്യയുടെ ദേശീയ പതാക (ഇംഗ്ലീഷ്: flag of Russia; Russian: Флаг России) 2:3 എന്ന അനുപാതത്തിലുള്ള ഈ പതാകയെ മൂന്ന് ഭാഗങ്ങളായി തിരശ്ചീനമായി വിഭജിച്ചിരിക്കുന്നു, ഇതിൽ ഏറ്റവും മുകളിലായി വെള്ളുപ്പും, മധ്യത്തിൽ നീലയും, കീഴെ ചുവപ്പും ചേരുന്നതാണ് റഷ്യൻ ദേശീയ പതാകയുടെ രൂപം. റഷ്യൻ വാണിജ്യകപ്പലുകളിൽ അധികാര ചിഹ്നം എന്ന നിലക്കാണ് ഈ പതാക ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 1696-ൽ റഷ്യൻ സാർ രാജ്യം സ്ഥാപിതമായപ്പോൾ ഈ പതാകയെ ഔദ്യോഗികമായി അംഗീകരിച്ചു. in 1696. 1917-ൽ റഷ്യൻ സോഷ്യലിസ്റ്റ് ഫെഡെറേറ്റീവ് സോവിയറ്റ് റിപ്പബ്ലിൿ സ്ഥപിതമാകുന്നതുവരെ പതാക പ്രചാരത്തിലിരുന്നു. സോവിയറ്റ് യൂണിയൻ നിലനിന്നിരുന്ന സമയത്ത് ചുവന്ന പശ്ചാത്തലത്തിൽ അരിവാൾ-ചുറ്റിക-നക്ഷത്രം രേഖപ്പെടുത്തിയ ഒരു പതാകയാണ് ദേശീയപതാകയായി ഉപയോഗിച്ചിരുന്നത്. സോവിയറ്റ് യൂണിയൻ തകർന്നതോടെ, ആദ്യത്തെ ത്രിവർണ്ണ പതാകയെ 1991-ൽ റഷ്യൻ ഫെഡറേഷന്റെ ദേശീയ പതാകയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഉദ്ഭവം
[തിരുത്തുക]റഷ്യൻ പതാകയുടെ ഉദ്ഭവത്തെ ഡച്ച് റിപ്പബ്ലിക്കിന്റ്റെ (നെതർലാൻഡിന്റെ പതാക) ത്രിവർണ്ണ പതാകയുമായി ചിലർ ബന്ധപ്പെടുത്താറുണ്ട്.[1][2]
1668-ൽ അലെക്സിസ് ഒന്നാമന്റെ കാലത്താണ് പതാകയെ കുറിച്ച് ആദ്യമായി പ്രധിപാദിക്കുന്നത്. ഇത് ആദ്യത്തെ റഷ്യൻ നാവിക കപ്പലായ ഫ്രിഗേറ്റ് ഓറിയോളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു.[3]
1693, 1694 എന്നി വർഷങ്ങളിൽ സർ പീറ്റർ ദ് ഗ്രേറ്റ് അർഘാങ്ലെസ്കിലേക്ക് നടത്തിയ യാത്രകളുമായും ദേശീയപതാകയുടെ ഉദ്ഭവത്തെ ബന്ധപ്പെടുത്താറുണ്ട്. റഷ്യയിൽ അന്ന് നിലനിന്നിരുന്നതിൽ നിന്നും വ്യത്യസ്തമായി, യൂറോപ്പ്യൻ രീതിയിൽ കപ്പലുകൾ നിർമ്മിക്കുന്നതിൽ പീറ്റർ ആതീവ തല്പരനായിരുന്നു. 1693--ൽ, പീറ്റർ ആംസ്റ്റർഡാമിൽനിന്നും ഒരു ഡച്ച് നിർമ്മിത പടക്കപ്പൽ വാങ്ങാനായി നടപടിയെടുത്തു. 1694-ൽ അത റഷ്യൻ തീരത്ത് അടുത്തപ്പോൾ, അതിൽ ഒരു ചുവപ്പ്-വെള്ള-നീല ഡച്ച് പതാക പാറിക്കളിക്കുന്നുണ്ടായിരുന്നു.[4] ഈ പതാകയിലെ നിറങ്ങളുടെ ക്രമീകരണത്തിൽ വ്യത്യാസം വരുത്തികൊണ്ട്, പീറ്റർ റഷ്യൻ പതാക രൂപകല്പനചെയ്യുകയാണ് ഉണ്ടായത്.
ചരിത്രം
[തിരുത്തുക]ക്യാരെൽ അല്ലാർഡിന്റെ 1695 ഫ്ലാഗ് ബുക്കിൽ, മസ്കോവിലെ സാർ ചക്രവർത്തി ഉപയോഗിച്ചിരുന്ന മൂന്നുതരം പതാകകളെകുറിച്ച് പ്രധിപാദിക്കുന്നുണ്ട്: കയ്യിൽ ഫലകവും, ശിരസ്സുകളിൽ കിരീടവുമുള്ള ഒരു ഇരു തലയൻ പരുന്തിന്റെ ചിത്രം ആലേഖനം ചെയ്ത ത്രിവർണ്ണ പതാക, നീല നിറത്തിൽ വികർണ്ണങ്ങളെ സൂചിപ്പിച്ചുകൊണ്ടുള്ള ത്രിവർണ്ണ പതാക, നീലനിറത്തിലുള്ള കുരിശ് വെളുപ്പ് ചുവപ്പ് നിറങ്ങളെ വേറ്ത്തിരിക്കുന്ന ത്രിവർണ്ണ പതാക എന്നിവയാണ് ആ മൂന്ന് പതാകകൾ.[5]
1705-ൽ നാവിക പതാകയായാണ് റഷ്യൻ പതാകയെ ആദ്യമായി തിരഞ്ഞെടുത്തത്. അതിൽ ഉണ്ടായിരിക്കേണ്ട നിറങ്ങൾക്കും പ്രാധാന്യം കൽപ്പിച്ചിരുന്നു. ഈശ്വരനെ സൂചിപ്പിക്കാൻ വെളുപ്പും, രാജാവിനെ സൂചിപ്പിക്കാൻ നീലയും, പ്രജകളെ സൂചിപ്പിക്കാൻ ചുവപ്പും നിറങ്ങൾ ഉൾപ്പെടുത്തി. 1883 മേയ് മാസം 7ആം തിയതി, റഷ്യൻ പതാകയെ കരയിലും ഉപയോഗിക്കുവാനുള്ള അംഗീകാരം ലഭിച്ചു. 1896-ൽ സാർ നിക്കോളാസ് II നെ കിരീടധാരണത്തിന് മുമ്പേ തന്നെ പതാകക്ക് ഔദ്യോഗികമായി ദേശീയ പതാക പദവിയും, ലഭിച്ചിരുന്നു.
പ്രതീകാത്മകത
[തിരുത്തുക]റഷ്യൻ പതാകയിലെ വർണ്ണങ്ങളുടെ പ്രതീകാത്മകതയെ നിരവധി രീതികളിൽ വ്യാഖ്യാനിക്കാറുണ്ട്. അവയിൽ ഏറ്റവും പ്രചാരത്തിലുള്ളത് ഇപ്രകാരമാണ്: ശ്വേത വർണ്ണം കുലീനതയെയും, നിഷ്കളങ്കതയെയും സൂചിപ്പിക്കുന്നു. നീല നിറം വിശ്വാസ്യത, സത്യസന്ധത, നിർദ്ദോഷഗുണം, പവിത്രത എന്നീ ഗുണങ്ങളെയാണ് പ്രതീകവൽക്കരിക്കുന്നത്. ധൈര്യം, മഹാമനസ്കത, സ്നേഹം, എന്നീ ഗുണങ്ങളെയാണ് ചുവപ്പ് നിറംകൊണ്ട് സൂചിപ്പിക്കുന്നത്.[6]
വണ്ണങ്ങൾ
[തിരുത്തുക]വ്യവസ്ഥ | വെളുപ്പ് | നീല | ചുവപ്പ് |
---|---|---|---|
പാൻടോൺ | White | 286C | 485C |
ആർ.ജി.ബി | 255-255-255 (#ffffff) | 0-57-166 (#0039a6)[7] | 213-43-30 (#d52b1e)[8] |
എച്.റ്റി.എം.എൽ | #FFFFFF | #0039A6 | #D52B1E |
ചരിത്രപരമായ പതാകകൾ
[തിരുത്തുക]
|
|
|
|
|
|
|
|
|
|
|
|
|
|
|
അവലംബം
[തിരുത്തുക]- ↑ Hulme, Frederick Edward (1897-01-01). The Flags of the World: Their History, Blazonry and Associations (in ഇംഗ്ലീഷ്). Library of Alexandria. ISBN 9781465543110.
- ↑ Greenway, H. D. S. (2014-08-19). Foreign Correspondent: A Memoir (in ഇംഗ്ലീഷ്). Simon and Schuster. p. 228. ISBN 9781476761329.
- ↑ Flag T.H. Eriksen & R. Jenkins, Nation and Symbolism in Europe and America. Abingdon, 2007, p. 23
- ↑ Robert K. Massie, Peter the Great, 160 (Modern Library Edition 2012)
- ↑ Russian flags at Flags of the World
- ↑ Государственный флаг России. Статья на сайте Политического консультативного центра[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Pantone 286 C
- ↑ Pantone 485 C
- ↑ Whitney Smith, Flags Through the Ages and Across the World, 1975. "The black-orange-white flag was very unpopular, so much so that the government felt compelled on 7 May 1883 to recognize the white-blue-red as official for use on land during celebrations. Hence the flag intended for unrestricted use was rarely seen in prerevolutionary Russia, while the flag restricted to special occasions was in fact the most likely to be hoisted whenever private citizens wished to express their nationality by displaying a flag on land."[1]
- ↑ Currently being used by ultra-nationalists and monarchists
- ↑ Resolution of the Supreme Soviet of the Russian SFSR from 22 August 1991 "On the national flag of the Russian SFSR"
- ↑ Law "On Amendments and Additions to the Constitution (Basic Law) of the Russian SFSR" from 1 November 1991