നിക്കോളാസ് രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nicholas II of Russia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സാർ നിക്കോളാസ് രണ്ടാമൻ,
അവസാനത്തെ റഷ്യൻ ചക്രവർത്തി

അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്നു സാർ നിക്കോളാസ് രണ്ടാമൻ(18 മെയ് 1868 – 17 ജൂലായ് 1918). അലക്സാണ്ടർ മൂന്നാമനു ശേഷം രാജ്യഭരണമേറ്റ നിക്കോളാസ് രണ്ടാമൻ 1894 മുതൽ 15 മാർച്ച് 1917 റഷ്യയുടെ ഭരണം നിയന്ത്രിച്ചു. 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെ തുടർന്ന് അധികാരഭ്രഷ്ടനായ അദ്ദേഹത്തെ പത്നി, മകൻ, നാലു പെണ്മക്കൾ, കുടുംബവൈദ്യൻ, പരിചാരകർ എന്നിവർക്കൊപ്പം 1918 ജൂലൈ 16-17 രാത്രിയിൽ വിപ്ലവകാരികൾ വെടിവച്ചു കൊന്നു.

റഷ്യൻ ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട് റഷ്യയിലും പുറത്തുമുള്ള സമൂഹങ്ങൾ രാജദമ്പതികൾക്കും മക്കൾക്കും രക്തസാക്ഷികളുടെ പദവി കല്പിക്കുന്നു. ഓർത്തഡോക്സ് സഭയിൽ അദ്ദേഹം "പീഡിതനായ നിക്കോളാസ്", "രക്തസാക്ഷിയായ വിശുദ്ധ നിക്കോളാസ്" എന്നൊക്കെ അറിയപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. All Saints of North America, Russian Orthodox Church, New Martyrs, Confessors, and Passion-Bearers of Russia Emperor Nicholas II and the Royal Passion-Bearers of Russia
"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_രണ്ടാമൻ&oldid=2787608" എന്ന താളിൽനിന്ന് ശേഖരിച്ചത്