Jump to content

രോഹ്രു, ഹിമാചൽ പ്രദേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രോഹ്രു
city
Country India
StateHimachal Pradesh
DistrictShimla
ഉയരം
1,554 മീ(5,098 അടി)
ജനസംഖ്യ
 (2010)
 • ആകെ14,953
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
PIN
171207
വാഹന റെജിസ്ട്രേഷൻHP-10

രോഹ്രു ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലുൾപ്പെട്ട ഒരു പട്ടണവും മുനിസിപ്പൽ കമ്മിറ്റിയുമാണ്. പബ്ബാർ നദീ തീരത്ത് സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ നിന്ന് 115 കിലോമീറ്റർ ദൂരത്തിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ആപ്പിളുകൾക്കും മീൻ പിടുത്തത്തിനും പേരു കേട്ട സ്ഥലമാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

രോഹ്രു പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 31°12′07″N 77°45′07″E / 31.202°N 77.7519°E / 31.202; 77.7519 ആണ്. പട്ടണം ഏകേദശം1,525  മീറ്റർ ഉയരത്തിൽ (5,003 അടി) നിലകൊള്ളുന്നു. ഈ മേഖലയിൽ ഇടതൂർന്ന വനങ്ങളാണുള്ളത്. താപനില 10-15 C വരെയാണ്. വർഷം മുഴുവൻ ഇവിടെ മൂടൽ മഞ്ഞുനിറഞ്ഞു നിൽക്കുന്നു.

ജനസംഖ്യ

[തിരുത്തുക]

2010—ലെ കണക്കുപ്രകാരം(സെൻസസ് ഓഫ് ഇന്ത്യ)[1] രോഹ്രു പട്ടണത്തിലെ ആകെ ജനസംഖ്യ 14953 ആണ്. ജനസംഖ്യയിൽ പുരുഷന്മാരുടെ അനുപാതം 59 ശതമാനവും സ്ത്രികളുടേത് 41 ശതമാനവുമാണ്. പട്ടണത്തിലെ സാക്ഷരത 94 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാണ്. പുരുഷന്മാരുടെ മാത്രം സാക്ഷര്ത 96 ശതമാനവും സ്ത്രീകളുടേത് 92 ശതമാനവുമാണ്. ഇവിടുത്തെ ആകെ ജനസംഖ്യയിൽ 13 ശതമാനം പേർ ആറു വയസിൽ താഴെയുള്ള കുട്ടികളാണ്.

ഉന്നത നിലവാരമുള്ള ആപ്പിളുകൾക്ക് പ്രസിദ്ധമാണ് ഈ പ്രദേശം. ഹിമാചൽ പ്രദേശിലെ മറ്റു മേഖലകളെ അപേക്ഷിച്ച് ഇവിടെ ആപ്പിളിൻറെ ഉത്പാദനം വളരെ കൂടുതലാണ്.ആപ്പിൾ ഇന്ത്യയ്ക്കുള്ളിലും വിദേശ രാജ്യങ്ങളിലേയ്ക്കും കയറ്റി അയക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=രോഹ്രു,_ഹിമാചൽ_പ്രദേശ്&oldid=2425178" എന്ന താളിൽനിന്ന് ശേഖരിച്ചത്