രേഖ രതീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രേഖ രതീഷ്
ജനനം1982
ദേശീയതഇന്ത്യക്കാരി
തൊഴിൽനടി,
സജീവം1991–ഇന്നുവരെ
ജീവിത പങ്കാളി(കൾ)യൂസഫ് (വി.മോ) നിർമൽ പ്രകാശ്(വിധവ) കമൽറോയ് (വി.മോ) അഭിലാഷ് (നിലവിൽ)
മക്കൾഅയൻ
മാതാപിതാക്കൾ(s)രതീഷ്, രാധാമണി


മലയാളം സിനിമാ, ടെലിവിഷൻ അഭിനേത്രിയാണ് രേഖ രതീഷ്. ഇംഗ്ലീഷ്: Rekha Ratheesh. മലയാളം ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. പരസ്പരം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി. [1] മനസ്സ് എന്ന പരമ്പരയിലും നക്ഷത്ര ദീപങ്ങൾ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം, പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടേസ്റ്റ് ടൈം എന്ന ദേഹണ്ണ പരമ്പരയിലെ അവതാരകയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരത്താണ് ജനനം. എങ്കിലും വളർന്നതു ചെന്നൈയിലാണ്. മാതാപിതാക്കൾ ചലച്ചിത്ര രംഗത്തുള്ളവരായിരുന്നു. അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ്ങ് കലാകാരനായിരുന്നു. അമ്മ രാധാമണി (പി.കെ. രാധാദേവി) നാടക, സിനിമാ നടിയും ഡബ്ബിങ്ങ് കലാകാരിയുമായിരുന്നു. ശാരിക സന്തോഷ്, ശശികല എന്നിവരാണ് സഹോദരങ്ങൾ. 18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത്, കമൽ റോയ് നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടു നിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ അയൻ എന്ന ആൺ കുഞ്ഞുണ്ട്. [2]

അഭിനയ ജീവിതം[തിരുത്തുക]

4 വയസുള്ളപ്പോൾ ഉന്നൈ നാൻ സന്തിത്തെൻ എന്ന തമിഴ് ടി.വി. പരമ്പരയിൽ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചു. ക്യാപ്റ്റർ രാജുവാണ് രേഖയെ സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തിൽ അഭിനായിക്കുന്നത്. ശ്രീവത്സൻ സംവിധാനം ചെയ്ത നിറക്കൂട്ടുകൾ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. [3] പിന്നീട് എ.എം. നസീർ സംവിധാനം നിർവഹിച്ച മനസ്സ് എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ദേവി, കാവ്യാഞ്ജലി എന്നീ പരമ്പരകളിൽ അഭിനയിച്ചു. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൾ എന്ന പരമ്പരയിലൂടെ മഠത്തിലമ്മ എന്ന വേഷം ചെയ്ത് തിരിച്ച് ജനശ്രദ്ധപിടിച്ചു പറ്റി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടിക്കുള്ള 2014 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം.
  • TV Serials - Randamathoral, My Marumakan. Parasparam, Kadamattathu Kathanar, Maamankam, Aayirathil Oruval, Devi, Nirakoottukaal, Manassu, Kavyanjali, Manjil Virinja Poovu, Unnai Naan Santhithen, Neelakkuyil (Tamil), Pookalam Varavayi, Sthreepadham
  • Films - Pallavur Devanarayanan, Mamphazhakkalam, Shubharathri


റഫറൻസുകൾ[തിരുത്തുക]

  1. http://www.mallumoviereporter.com/2015/02/Rekha-Ratheesh-Actress-Biography-Profile-And-Family-Details.html
  2. http://www.spiderkerala.net/resources/12627-Rekha-Ratheesh-Malayalam-Film-Serial-Actress-Profile-Biography.aspx
  3. http://www.thehindu.com/features/cinema/cinema-columns/quick-five-column-rekha-ratheesh/article7477081.ece
"https://ml.wikipedia.org/w/index.php?title=രേഖ_രതീഷ്&oldid=3264855" എന്ന താളിൽനിന്ന് ശേഖരിച്ചത്