രൂപ്കുണ്ഡ് തടാകം
ദൃശ്യരൂപം
രൂപ്കുണ്ഡ് | |
---|---|
തടാകം | |
Country | ഇന്ത്യ |
സംസ്ഥാനം | ഉത്തരഖണ്ഡ് |
ജില്ല | ചമോലി |
സ്ഥാപകൻ | None |
ഉയരം | 5,029 മീ(16,499 അടി) |
• ആകെ | Nil |
• ഔദ്യോഗികം | ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലുള്ള ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ് തടാകം. ചമോലി ജില്ലയിലാണ് ഇത്. "നിഗൂഢതയുടെ തടാകം" എന്നും "അസ്ഥികൂടങ്ങളുടെ തടാകം" എന്നും ഇതിനെ വിളിക്കാറുണ്ട്[1].
1942-ൽ ഈ തടാകത്തിന്നടിയിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തുകയുണ്ടായി. പ്രദേശത്തെ നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന എച്.കെ മാധ്വാൾ ആണ് ഇവ കണ്ടെത്തിയത്. തുടർന്ന് ഇവയുടെ ഉറവിടത്തെപ്പറ്റി പല കഥകളും പ്രചരിക്കുകയുണ്ടായി.
കഥകൾ
[തിരുത്തുക]- 1841-ൽ തിബത്തിൽ നടന്ന ഒരു യുദ്ധത്തിനു ശേഷം മടങ്ങിവരികയായിരുന്ന കാശ്മീരി പട്ടാളക്കാർ വഴിതെറ്റി ഈ തടാകത്തിനടുത്തെത്തിയപ്പോൾ അപകടത്തിൽ അകപ്പെട്ടുപോയതാണ് എന്ന് കരുതപ്പെടുന്നുണ്ട്.
- ഹിമാലയതീർത്ഥാടനത്തിനു പോയ ഒരു കന്യാകുബ്ജരാജാവിന്റെ സംഘത്തെ തന്റെ പരിസരങ്ങൾ അശുദ്ധമാക്കിയെന്ന് കോപിച്ച് നന്ദാദേവി പർവതം ആലിപ്പഴം വർഷിച്ച് കൊന്നൊടുക്കിയത് ഈ തടാകത്തിലാണ് എന്നും ഒരു കഥയുണ്ട്.
നിഗമനങ്ങൾ
[തിരുത്തുക]- 1960-കളിൽഇവിടെനിന്ന് ശേഖരിച്ച അസ്ഥിശകലങ്ങൾ കാർബൺ ഡേറ്റിങ്ങിന്ന് വിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 12-15 നൂറ്റാണ്ടുകൾക്കിടയിലാകാമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.
- പിന്നീട് 2004-ൽ വീണ്ടും അസ്ഥിശകലങ്ങളും മാംസഭാഗങ്ങളും ശേഖരിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ പഠനവിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 850 ന്നും 880 ന്നും ഇടക്കായിരിക്കുമെന്ന് നിർണ്ണയിച്ചിരുന്നു.
- ഡി.എൻ.എ പരീക്ഷയിൽ തദ്ദേശിയരുടേയും കൊങ്കണീബ്രാഹ്മണരുടേയുമടക്കം പല നാട്ടുകാരുടെയും അസ്ഥികൂടങ്ങൾ ഇവയിൽപ്പെടുമെന്നും കണ്ടെത്തിയിരുന്നു. എല്ലാ തലയോട്ടികളിലും കടുത്ത ക്ഷതങ്ങൾ കണ്ടതിൽ നിന്ന് ഒരു ക്രിക്കറ്റ് പന്തിനേക്കാളും വലിപ്പമുള്ള ആലിപ്പഴങ്ങൾ അപ്രതീക്ഷിതമായി വർഷിച്ചതാകാം മരണകാരണമെന്ന് കരുതപ്പെടുന്നുണ്ട്.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന്ന് തീർത്ഥാടകർ പോകാറുള്ള വഴിയിലാണ് ഈ തടാകം[2].
അവലംബം
[തിരുത്തുക]- ↑ Alam, Aniket (29 June 2004). "Fathoming the ancient remains of Roopkund". The Hindu. Archived from the original on 2004-11-07. Retrieved 29 May 2013.
- ↑ അസ്ഥികൂടങ്ങളുടെ തടാകത്തിലേക്ക്- വി. വിനയകുമാർ,സമകാലീന മലയാളം വാരിക, 8 ആഗസ്ത്, 2014