രാസ് തനൂറ
രാസ് തനൂറ
رأس تنورة | |||
|---|---|---|---|
city | |||
| Coordinates: 26°39′N 50°10′E / 26.650°N 50.167°E | |||
| Country | |||
| Province | Eastern Province | ||
| സർക്കാർ | |||
| • Mayor | Abdulrahman Bin Othman Al Rshodi | ||
| • Provincial Governor | Saud Bin Nayef Al Saud | ||
| ജനസംഖ്യ (2018) | |||
• ആകെ | 1,53,933 | ||
| Ras Tanura city | |||
| സമയമേഖല | UTC+3 | ||
| • Summer (DST) | UTC+3 | ||
| Postal Code | 32819 | ||
| ഏരിയ കോഡ് | +966-13 | ||
രാസ് തനൂറ (അറബിക്: رأس تنورة) പേർഷ്യൻ ഗൾഫിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന സൌദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുള്ള ഒരു പട്ടണവും അർദ്ധ ഗവർണറേറ്റുമാണ്. ഏറ്റവും അടുത്തുള്ള ഗവർണറേറ്റ് ഖത്തീഫ് ആയതിനാൽ ഭൂമിശാസ്ത്രപരമായി ഇത് ഖത്തീഫിന്റെ ഭാഗമായി കണക്കാക്കാമെങ്കിലും, പട്ടണം യഥാർത്ഥത്തിൽ ജുബൈൽ ഗവർണറേറ്റിന്റെ ഭരണത്തിൻ കീഴിലാണ്. രാസ് തനുറ എന്ന പേര് സൗദി അരാംകോയിലെ ജീവനക്കാരുടെ ഒരു അടച്ചുകെട്ടിയ പാർപ്പിട സമുച്ചയത്തിനും ("നജ്മ" എന്നും അറിയപ്പെടുന്നു) ഉപദ്വീപിലെ ഒരു വ്യാവസായിക മേഖലയ്ക്കും ബാധകമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ ഒരു പ്രധാന എണ്ണ തുറമുഖമായും എണ്ണ പ്രവർത്തന കേന്ദ്രമായും പ്രവർത്തിക്കുന്നു. ഇന്ന്, ഈ ജീവനക്കാരുടെ കോമ്പൗണ്ടിൽ കുറച്ച് അമേരിക്കക്കാരും ബ്രിട്ടീഷ് പ്രവാസികളും ഉൾപ്പെടെ. ഏകദേശം 3,200 താമസക്കാരുണ്ട്.
ഭൂമിശാസ്ത്രപരമായി, രാസ് തനൂറ സമുച്ചയം ആധുനിക വ്യാവസായിക തുറമുഖ നഗരമായ ജുബൈലിന് തെക്കും പഴയ തുറമുഖ നഗരമായ ദമ്മാമിൽ നിന്ന് ടാരൗട്ട് ബേയ്ക്ക് വടക്കുമായാണ് സ്ഥിതി ചെയ്യുന്നത്. രാസ് തനുറയുടെ തുറമുഖ പ്രദേശം ഒരു ചെറിയ ഉപദ്വീപിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, ആധുനിക എണ്ണ ടാങ്കറുകൾക്ക് ആഴത്തിലുള്ള ജലം ആവശ്യമുള്ളതിനാൽ, എളുപ്പത്തിൽ ഡോക്കിംഗ് നടത്തുന്നതിനായി അരാംകോ നിരവധി കൃത്രിമ ദ്വീപുകൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ, പ്രധാനമായും അരാംകോ, ഷ്ലംബർഗർ, ഹാലിബർട്ടൺ എന്നീ കമ്പനികളുടെ ഉടമസ്ഥതിയിലുള്ള ഓഫ് ഷോർ ഓയിൽ റിഗ്ഗുകളോടൊപ്പം മറ്റ് ഉൽപ്പാദന സൗകര്യങ്ങളും അടുത്തുള്ള ജലാശയങ്ങളിൽ നിർമ്മിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഖത്തീഫിന് സമീപത്താണെങ്കിലും, ഭരണപരമായി റാസ് തനുറ പട്ടണം ജുബൈലിന്റെ അധികാരപരിധിയിലാണ്.
ചിത്രശാല
[തിരുത്തുക]- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ടാരൗട്ട് ഉൾക്കടലിന്റെ ദൃശ്യം; ഉൾക്കടലിന്റെ വടക്കുവശത്താണ് രാസ് തനൂറ.
- തുറമുഖത്തെ എണ്ണ ടാങ്കുകൾ
- 1980-കളിലെ രാസ് തനൂറയിലെ സൗദി അരാംകോ ടാങ്ക്.