രാസമാറ്റം
ദൃശ്യരൂപം
രാസമാറ്റം എന്നത് യഥാർത്ഥത്തിൽ നിലവിലുള്ള രാസബന്ധനങ്ങൾ മുറിക്കപ്പെടുകയും പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രവർത്തനമാണ്. [1].ഇവിടെ ഒന്നിലധികം മൂലകങ്ങളോ സംയുക്തങ്ങളോ ചേർന്നു പുതിയ മൂലകങ്ങളോ സംയുക്തങ്ങളോ ഉണ്ടാവുകയോ ഒന്ന് തന്നെ വിഘടിച്ച് പലതായി മാറുകയോ ചെയ്യുന്നു. ഇവയെ തിരിച്ച് പഴയ രൂപത്തിൽ ആക്കാൻ കഴിയുന്നതല്ല. [അവലംബം ആവശ്യമാണ്]. ഉദാഹരണം :- ഇരുമ്പ് തുരുമ്പിക്കുന്നത് , ഇന്ധനങ്ങൾ കത്തുന്നത്.
താപം പുറപ്പെടുവിക്കുന്ന രാസമാറ്റങ്ങളെ താപോന്മോചക രാസപ്രവർത്തനം (എക്സോതെർമിക്ക്) എന്നും താപത്തിന്റെ സാന്നിധ്യത്തിൽ നടക്കുന്ന രാസമാറ്റങ്ങളെ താപഗ്രാഹിക രാസപ്രവർത്തനം (എൻഡോതെർമിക്ക്) എന്നും വിളിക്കുന്നു.