രാജേന്ദ്രൻ എടത്തുംകര
ദൃശ്യരൂപം
മലയാള നോവലിസ്റ്റും നിരൂപകനുമാണ് രാജേന്ദ്രൻ എടത്തുംകര. വടകരയ്ക്കടുത്ത എടത്തുംകരയിൽ ജനിച്ചു. മടപ്പള്ളി ഗവ. കോളജ്, കോഴിക്കോട് സർവകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബേത്തൂൾ ജവഹർ നവോദയ വിദ്യാലയ, ഗവ, കോളജ് മടപ്പള്ളി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പട്ടാമ്പി ഗവ. സംസ്‌കൃത കോളജിൽ മലയാളം പ്രൊഫസ്സർ ആയി ജോലി ചെയ്യുന്നു.
കൃതികൾ
[തിരുത്തുക]- നിഗൂഢഭാഷയുടെ ഒന്നാം ദിവസം (കഥകൾ ) 2015
- ആഖ്യാനങ്ങളുടെ പുസ്തകം (സാഹിത്യനിരൂപണം ) 2016
- ഞാനും ബുദ്ധനും (നോവൽ) 2017
- കിളിമഞ്ജാരോ ബുക്സ്റ്റാൾ (നോവൽ) 2020
പുരസ്കാരങ്ങൾ
[തിരുത്തുക]- അക്ബർ കക്കട്ടിൽ അവാർഡ് ഞാനും ബുദ്ധനും[1] 2017
- ഇന്ത്യൻ ട്രൂത്ത് നോവൽ അവാർഡ് ഞാനും ബുദ്ധനും[2] 2018
- ദേശാഭിമാനി സാഹിത്യപുരസ്കാരം ഞാനും ബുദ്ധനും[3] 2018
അവലംബം
[തിരുത്തുക]- ↑ ""the hindu"".
- ↑ "http://www.dcbooks.com".
{{cite web}}
: External link in
(help)|title=
- ↑ "http://www.deshabhimani.com".
{{cite web}}
: External link in
(help)|title=