രാജേന്ദ്രകുമാർ പാച്ചൗരി
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തിൽലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) മുൻ അധ്യക്ഷനാണ് ഭാരതീയനായ ഡോ. രാജേന്ദ്രകുമാർ പാച്ചൗരി (ജനനം: 20 ആഗസ്റ്റ് 1940). 106 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. ഇദ്ദേഹം അധ്യക്ഷനായിരിക്കെയാണ് 2007ൽ ഐ.പി.സി.സിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
ജീവിതരേഖ
[തിരുത്തുക]1940 ആഗസ്റ്റ് 20 - ൻ നൈനിറ്റാളിൽ ജനിച്ച പാച്ചൗരി ലക്നോയിലുമ ബീഹാറിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1958 ലെ റെയിൽവെ സ്പെഷ്യൽ ക്ലാസ് അപ്രന്റീസ് ബാച്ചിൽപ്പെട്ടയാളാണ്. റെയിൽവെ ജീവനക്കാരനായ പാച്ചൗരി പിന്നീട് അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ എം.എസിനു ചേർന്നു. 1974 ൽ അവിടുന്നു തന്നെ പി.എച്ച്.ഡിയും പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്കായി 2001- ൽ അദ്ദേഹത്തിന് പത്മഭൂഷൻ ബഹുമതി ലഭിച്ചു.[1]
2007 ലെ നോബൽ പുരസ്കാരം
[തിരുത്തുക]2007 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം പാച്ചൗരി അധ്യക്ഷനായ ഐ.പി.സി.സി. , അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന അൽ ഗോറുമായി പങ്ക് വെച്ചിരുന്നു.
ലൈംഗികപീഡന ആരോപണം
[തിരുത്തുക]സഹപ്രവർത്തക പച്ചൗരിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് 2015 ഫെബ്രുവരിയിൽ ഐ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്നും രാജി വെച്ചു.[2]
വിമർശനങ്ങൾ
[തിരുത്തുക]- പാച്ചൗരിയുടെ ഒ.എൻ.ജി.സി ബോർഡിലെ അംഗത്വത്തിനെതിരെയും അദ്ദേഹം ഡയറക്ടർ ജനറലായ എനർജി റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന് ഗവേഷണ ഗ്രാന്റ് അനുവദിച്ചെതിനെതിരെയും സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.[3]
- ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നതിനെക്കുറിച്ച് ഐ.പി.സി.സി.യുടെ നാലാമത് റിപ്പോർട്ടിൽ പിഴവു പറ്റിയതിനെത്തുടർന്ന് പല കോണുകളിൽനിന്നും പച്ചൗരിയുടെ രാജി ആവശ്യമുയർന്നിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-31. Retrieved 2010-01-31.
- ↑ "ലൈംഗികപീഡന ആരോപണം: പച്ചൗരി രാജിവെച്ചു". www.mathrubhumi.com. Archived from the original on 2015-02-26. Retrieved 24 ഫെബ്രുവരി 2015.
- ↑ http://www.theguardian.com/environment/cif-green/2010/jan/04/climate-change-delay-denial
- ↑ "വിമർശനം ഭയന്ന് രാജിവെക്കില്ലെന്ന് രാജേന്ദ്ര പച്ചൗരി". മാതൃഭൂമി. 01 Sep 2010. Retrieved 2013 സെപ്റ്റംബർ 30.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- Rajendra Pachauri എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്സൈറ്റ്
- Dr R K Pachauri's — Blog Archived 2010-03-30 at the Wayback Machine.
- Dr. R.K. Pachauri Archived 2012-02-07 at the Wayback Machine. — biography at climatescience.gov
- Dr. R.K. Pachauri — biography at iloveindia.com
- U.N. Climate-Change Panel Chairman to Stay, October 15, 2010
- Nobel Prize acceptance speech Video, audio, and print transcript from Democracy Now!.
- Dr. Pachauri discusses the climate change negotiation process[പ്രവർത്തിക്കാത്ത കണ്ണി] with Climate Change TV
- Lord Browne interviews Dr Pachauri about climate change Archived 2014-08-12 at the Wayback Machine., Winter 2007
- UN scientist backs '350' target for CO2 reduction — AFP article (2009-8-25)
- World Questions Congress' Commitment to Climate Change, Chair of World Climate Change Panel Says U.S. Lobbyists May Stall Obama Agenda Archived 2015-10-17 at the Wayback Machine.
- Tackling Climate Change The Politic interviews Rajendra Pachauri about the Copenhagen Conference of 2009—December 2009
- One on One — Rajendra Pachauri — interview with Pachauri on Al Jazeera English (video, retrieved 2010-1-30)
- Rajendra Pachauri interviewed by Sophie Elmhirst of New Statesman.
- Pages using the JsonConfig extension
- Pages using infobox person with unknown empty parameters
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- പരിസ്ഥിതിപ്രവർത്തകർ
- 1940-ൽ ജനിച്ചവർ
- ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ