രാജാ രവിവർമ്മ ആർട്ട് ഗ്യാലറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഹംസവും ദമയന്തിയും
ഒരു രവിവർമ്മ പെയിന്റിംഗ്

ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറി. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്യാലറിയാണിത്.[1] കേരള ലളിതകലാ അക്കാദമിയാണ് ഇത് സ്ഥാപിച്ചത്.[2] 2014 നവംബർ 19-ന് കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫാണ് ഇത് ഉദ്ഘാടനം ചെയ്തത്.[1][2] കിളിമാനൂരിലെ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിനു സമീപമുള്ള 66 സെന്റ് സ്ഥലത്താണ് ആർട്ട് ഗാലറി സ്ഥിതിചെയ്യുന്നത്. രാജാ രവിവർമ്മയുടെ അൻപതോളം പെയിന്റിംഗുകൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ചിത്രകലാസ്വാദകർക്ക് രവിവർമ്മ ചിത്രങ്ങൾ ആസ്വദിക്കുന്നതിനും അവയെക്കുറിച്ച് പഠനം നടത്തുന്നതിനുമാണ് ആർട്ട് ഗാലറി സ്ഥാപിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "രാജാരവിവർമ്മ സ്മാരക ആർട്ട് ഗ്യാലറി". കേരള ലളിതകലാ അക്കാദമി. 2014-11-14. മൂലതാളിൽ നിന്നും 2018-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-23.
  2. 2.0 2.1 "Raja Ravi Varma Art Gallery Opened". New Indian Express. 2014-11-20. മൂലതാളിൽ നിന്നും 2018-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-23.