രാജലക്ഷ്മി ജയറാം (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജലക്ഷ്മി ജയറാം
രാജലക്ഷ്മി ജയറാം.JPG
ജനനം
രാജലക്ഷ്മി

മരണം2021 ഓക്ടോബർ 18
ദേശീയതഇന്ത്യൻ
തൊഴിൽനാടക നടി
ചലച്ചിത്ര അഭിനേത്രി
ജീവിതപങ്കാളി(കൾ)ഡി. ജയറാം
കുട്ടികൾസി. ജെ. രാജേഷ്‌കുമാർ
സി. ജെ. ഗിരീഷ്‌കുമാർ

മലയാളത്തിലെ ആദ്യകാല നാടക- ചലച്ചിത്ര നടിയായിരുന്നു അന്തരിച്ച രാജലക്ഷ്മി ജയറാം.[1][2][3][4]

ജീവിതരേഖ[തിരുത്തുക]

ദേശാഭിമാനി തിയേറ്റേഴ്‌സിൻറെ അഗ്നിപുത്രി എന്ന നാടകത്തിലെ നായികാ വേഷത്തിലൂടെ ശ്രദ്ധേയയായ രാജലക്ഷ്മി, ദേശാഭിമാനി നാടകങ്ങളിലെ സ്ഥിരം അഭിനേത്രിയായിരുന്നു. നാടക രംഗത്തു നിരവധി പുരസ്‌കാരങ്ങൾ നേടിയ രാജലക്ഷ്മി, 1965ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ യിൽ പ്രേംനസീൻറെ നായികയായിട്ടായിരുന്നു സിനിമയിൽ തുടക്കംകുറിച്ചത്. തുടർന്ന്, കളിയോടം, മായാവി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.[5]

വിവാഹത്തെത്തുടർന്ന് അഭിനയം നിർത്തിയ രാജലക്ഷ്മിയുടെ ഭർത്താവ് തിരുവനന്തപുരം ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാനായിരുന്ന പരേതനായ ഡി. ജയറാമാണ്. ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാൻ സി. ജെ. രാജേഷ്‌കുമാർ, സി. ജെ. ഗിരീഷ്‌കുമാർ എന്നിവരാണ് മക്കൾ.

അന്ത്യം[തിരുത്തുക]

82ആം വയസിൽ, വാർദ്ധക്യ സഹജമായ കാരണങ്ങളാൽ, 2021 October 18നാണു രാജലക്ഷ്മി അന്തരിച്ചത്.

അവലംബം[തിരുത്തുക]

  1. "ആദ്യകാല ചലച്ചിത്ര നടി രാജലക്ഷ്മി നിര്യാതയായി". keralakaumudi. ശേഖരിച്ചത് 2021-10-19.
  2. "പ്രേംനസീറിന്റെ ആദ്യകാല നായിക". manoramaonline. ശേഖരിച്ചത് 2021-10-19.
  3. "Actress Rajalakshmi dies at the age of 82". jsnewstimes. ശേഖരിച്ചത് 2021-10-19.
  4. "നടി രാജലക്ഷ്മി അന്തരിച്ചു". samakalikamalayalam. ശേഖരിച്ചത് 2021-10-19.
  5. "നടി രാജലക്ഷ്മി അന്തരിച്ചു". metrojournalonline. ശേഖരിച്ചത് 2021-10-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജലക്ഷ്മി_ജയറാം_(നടി)&oldid=3702297" എന്ന താളിൽനിന്ന് ശേഖരിച്ചത്