രസഗംഗാധരം
ദൃശ്യരൂപം
അഞ്ച് ആനനമായി ആസൂത്രണം ചെയ്തിരിക്കാമെന്ന് ഊഹിക്കുന്ന രസഗംഗാധരത്തിൽ ഇപ്പോൾ രണ്ട് ആനനമേയുള്ളു. ഒന്നാം ആനനത്തിൽ കാവ്യപ്രയോജനം, സ്വരൂപം, കാവ്യഹേതു, കാവ്യവിഭജനം, രസാഭാവാദികൾ, ഗുണം എന്നിവ പ്രതിപാദിച്ചിരിക്കുന്നു. കീർത്തി, പരമമായ് ആനന്ദം, ഗുരു , രാജാവ് , ദേവത എന്നിവരുടെ പ്രീതി മുതലായി അനേകം പ്രയോജനങ്ങളോടുകൂടിയതാണ് കവിത. ഇതിന്റെ രസത്തിനും ആസ്വാദനത്തിനും കവിക്കും സഹൃദയനും വ്യുൽപ്പത്തി വേണം. ഗുണാലങ്കാരാദികളായ കാവ്യധർമങ്ങൾ പഠിച്ചാലേ ഇതുണ്ടാകൂ. രമണീയമായ അർത്ഥം പ്രതിപാദിക്കുന്ന ശബ്ദമാണ് കാവ്യം ലോകോത്തരമായ ആഹ്ലാദം ഉളവാക്കുന്ന ജ്ഞാനത്തിനു ഗോചരമായിരിക്കുന്ന സ്ഥിതിയാണ് രമണീയത.
' രമണീയാർത്ഥപ്രതിപാദക ശബ്ദ കാവ്യം..'
അവലംബം
[തിരുത്തുക]ഭാരതീയകാവ്യശാസ്ത്രം-ഡോ ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്