രവി കുമാർ ദാഹിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രവി കുമാർ ദാഹിയ
വ്യക്തിവിവരങ്ങൾ
ജനനം (1997-12-12) 12 ഡിസംബർ 1997  (26 വയസ്സ്)
Nahri, Sonipat district, Haryana, India
ഉയരം5 ft 7 in (170 cm)[1]
Sport
രാജ്യംIndia
കായികയിനംFreestyle wrestling
Event(s)57 kg

ഇന്ത്യയിൽ നിന്നുള്ള ഫ്രീസ്റ്റൈൽ ഗുസ്തി താരമാണ് രവി കുമാർ എന്നും അറിയപ്പെടൂന്ന രവി കുമാർ ദഹിയ. Ravi Kumar Dahiya, 2019 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ അദ്ദേഹം 2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.[2] ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്നു.[3] ടോക്യോ ഒളിമ്പിക്സിലെ ഫൈനലിൽ കടന്ന അദ്ദേഹം വെള്ളി മെഡൽ നേടി

ജീവിതരേഖ[തിരുത്തുക]

ഹരിയാനയിലെ സൊണിപാത് ജില്ലയിലെ നാഹ്രിയിൽ 1997 ലാണ് രവി കുമാർ ജനിച്ചത്. നോർത്ത് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ സത്പാൽ സിങ്ങിന്റെ കീഴിൽ രവി ഗുസ്തി അഭ്യസിച്ചിരുന്നു. ഇവിടേക്ക് ഒരു കർഷകനായിരുന്ന രവിയുടേ അച്ഛൻ രവിക്ക് കഴിക്കാനായി എന്നും പാലും ഫലവർഗ്ഗങ്ങളുമായി എത്തിയിരുന്നു. ഇത് അദ്ദേഹം പത്തുവർഷത്തോളം തുടർന്നു.[4][5]

ഗുസ്തി രംഗത്ത്[തിരുത്തുക]

2015 ൽ സാൽവഡോർ ഡി ബാഹിയയിൽ നടന്ന ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 55 കിലോഗ്രാം വിഭാഗത്തിൽ രവികുമാർ വെള്ളിമെഡൽ നേടി. 2017 ൽ പരിക്ക് പറ്റിയതിനെ തുടർന്ന് അദ്ദേഹം കളിക്കളം വിട്ടു നിന്നു ഒരു വർഷത്തിനുശേഷം നടത്തിയ തിരിച്ചുവരവിൽ 2018 ൽ ബുക്കാറെസ്റ്റിൽ വച്ചു നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി. ഇന്ത്യക്ക് ആ ചാമ്പ്യൻഷിപ്പിൽ ലഭിച്ച ഏക മെഡലും അതായിരുന്നു. [1] ദേശീയ തലത്തിലെ ഗുസ്തി ലീഗ് മത്സരങ്ങളിൽ രവികുമാർ തോൽവി അറിഞ്ഞിട്ടില്ല. അദ്ദേഹം ഹരിയാന ഹാമ്മേഴ്സിനെയാണ് പ്രതിനിധീകരിക്കുന്നത്. .[6][7] 2019 ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 5 ആം സ്ഥാനത്തെത്തി.[8]

2019 ൽ ആദ്യമായി സീനിയർ വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയ രവികുമാർ ലോക ചാമ്പ്യൻഷിപ്പിൽ വച്ച് യൂറോപ്യൻ ചാമ്പ്യനായ ആർസെൻ ഹരുത്യുന്യനെയും,[9] ക്വാർട്ടർ ഫൈനലിൽ 2017 ലെ ലോക ചാമ്പ്യനായ യൂകി തകഹാഷിയേയും പരാജയപ്പെടുത്തി ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ലഭ്യമായിരുന്ന ആറു സ്ഥാനങ്ങളിൽ ഒന്ന് കൈവശപ്പെടൂത്തി. സെമി ഫൈനലിൽ ലോക ചാമ്പ്യനായ സവുർ ഉഗുയെവിനോട് തോറ്റ രവി വെങ്കല മെഡൽ കരസ്ഥമാക്കി.[10] [11]

റഫറൻസുകൾ[തിരുത്തുക]

 1. 1.0 1.1 "Ravi Kumar's passion bears fruit in impressive Worlds debut". ESPN.in. 21 September 2019. Retrieved 21 September 2019.
 2. "It's an honour to see my name alongside Bajrang Punia and Vinesh Phogat, says wrestler Ravi Kumar Dahiya after securing Tokyo 2020 berth". The Times of India. 20 September 2019. Retrieved 21 September 2019.
 3. DelhiAugust 4, Akshay Ramesh New; August 4, 2021UPDATED:; Ist, 2021 13:40. "Tokyo Olympics: Wrestlers Ravi Kumar, Deepak Punia raise medal hopes after storming into semi-finals" (in ഇംഗ്ലീഷ്). Retrieved 2021-08-04. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
 4. "Ravi Kumar Dahiya: Latest on the list of India's wrestling sensations". Olympic Channel. 24 September 2019. Archived from the original on 2020-02-22. Retrieved 22 February 2020.
 5. "World Wrestling Championships 2019: 'My real journey has just begun', says bronze medallist Ravi Dahiya after booking ticket to Tokyo". Firstpost. 20 September 2019. Retrieved 21 September 2019.
 6. Siwach, Vinay (27 July 2019). "Wrestling: Deepak and Ravi continue Chhatarsaal stadium's tradition of winning medals for India". Scroll.in. Retrieved 6 March 2020.
 7. Sarangi, Y. B. (26 July 2019). "Easy day for Bajrang, Ravi Dahiya excels in Worlds trials". Sportstar. Retrieved 6 March 2020.
 8. "Asian Championships". United World Wrestling. Archived from the original on 2020-10-31. Retrieved 22 February 2020.
 9. Sarangi, Y. B. (21 September 2019). "Sushil's presence helped: Ravi Dahiya". The Hindu. Retrieved 22 February 2020.
 10. "Wrestler Ravi Kumar Dahiya follows Bajrang Punia's footsteps, wins bronze in World Championship debut". Hindustan Times. 20 September 2019. Retrieved 21 September 2019.
 11. "Wrestler Ravi Dahiya included in TOPS, Sakshi Malik dropped". The Times of India. 4 October 2019. Retrieved 23 February 2020.
"https://ml.wikipedia.org/w/index.php?title=രവി_കുമാർ_ദാഹിയ&oldid=3968957" എന്ന താളിൽനിന്ന് ശേഖരിച്ചത്