രഞ്ജിൻ രാജ്
രഞ്ജിൻ രാജ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | സംഗീതസംവിധായകൻ , ഗായകൻ |
മാതാപിതാക്ക(ൾ) | എം രാജേന്ദ്രൻ , സുപ്രിയ രാജേന്ദ്രൻ |
മലയാള ചലച്ചിത്രമേഖലയിലെ സംഗീതജ്ഞനും സംഗീതസംവിധായകനുമാണ് രഞ്ജിൻ രാജ്[1]. നിത്യഹരിതനായകൻ, ജോസഫ് എന്നിവയിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഈ രണ്ട് സിനിമകളും 2018 നവംബർ 16 ന് പുറത്തിറങ്ങി.
കരിയറിന്റെ തുടക്കം
[തിരുത്തുക]ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ 2007-ലെ മത്സരാർത്ഥിയായിരുന്നു ഇദ്ദേഹം[2]. മീഡിയ ഹൌസുകൾക്കും ഫ്‌ളവേഴ്‌സ് ടെലിവിഷനിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിനും അദ്ദേഹം സംഗീതം നൽകി.
പരസ്യങ്ങൾ, ജിംഗിളുകൾ, ഹ്രസ്വചിത്രങ്ങൾ, സംഗീത ആൽബങ്ങൾ എന്നിവയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിനായി രണ്ട് പ്രൊമോ വീഡിയോകൾക്കായി സംഗീതം ചെയ്തതും രഞ്ജിൻ ആയിരുന്നു. അദ്ദേഹത്തിന്റെ സ്കോറുകൾ ഹിറ്റായി [3] . സംവിധായകൻ എ ആർ ബിനുരാജ് സംവിധാനം ചെയ്ത നിത്യ ഹരിത നായകൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് ഒരു വഴി ഒരുക്കി.ആ ചിത്രത്തിനും ജോസഫിനുമുള്ള അദ്ദേഹത്തിന്റെ രചനകളിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. രണ്ട് സിനിമകളിലെയും ഗാനങ്ങൾ ഹിറ്റുകളായി മാറി [4] . ജോസെഫിലെ പൂമുത്തോളെ എന്ന ഗാനത്തിന് ഗായകൻ വിജയ് യേശുദാസിന് 2018 ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിക്കുകയുണ്ടായി[5].
സ്വകാര്യജീവിതം
[തിരുത്തുക]പാലക്കാട് മേലാർകോഡിൽ എം രാജേന്ദ്രനും സുപ്രിയ രാജേന്ദ്രനും ആണ് മാതാപിതാക്കൾ . മൂന്നാമത്തെ വയസ്സിൽ പാടാൻ തുടങ്ങിയ അദ്ദേഹം ഏഴാമത്തെ വയസ്സിൽ കർണാടക സംഗീതം പഠിക്കാൻ തുടങ്ങി.
അവലംബം
[തിരുത്തുക]- ↑ "രഞ്ജിൻ രാജ്-". m3db.com.
- ↑ "മൂന്ന് സിനിമ, 15ഗാനങ്ങൾ; സംഗീത സംവിധാന രംഗത്ത് ചുവടുറപ്പിക്കാൻ രഞ്ജിൻ രാജ്-". www.twentyfournews.com.
- ↑ "ഒടിയൻ ടീസർ - രഞ്ജിൻ രാജ്-". www.manoramaonline.com.
- ↑ "ജോസഫിലെ പൂമുത്തോളെ' എന്ന ഗാനത്തോടൊപ്പം രഞ്ജിൻ രാജ് -". www.manoramaonline.com.
- ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 -". ml.wikipedia.org.