Jump to content

യോഹന്നാന്റെ ലേഖനം 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതിയ നിയമം

യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം ക്രിസ്തീയബൈബിളിന്റെ രണ്ടാം ഭാഗമായ പുതിയ നിയമത്തിലെ 25-ആമത്തെ പുസ്തകമാണ്‌. വാക്യങ്ങളുടെ എണ്ണം പരിഗണിച്ചാൽ, പുതിയനിയമഗ്രന്ഥങ്ങളിൽ ദൈർഘ്യക്കുറവിൽ രണ്ടാം സ്ഥാനവും ഇതിനാകും. മൂന്നാം ലേഖനമെന്നു പറയപ്പെടുന്നെങ്കിലും, യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ ആദ്യം രചിക്കപ്പെട്ടതായിരിക്കണം ഇത്‌. ലേഖകന്റെ അധികാരപരിധിയിൽപ്പെട്ടിരുന്ന ഒരു സഭയിൽ അദ്ദേഹത്തിന്റെ അധികാരത്തെ അംഗീകരിച്ചിരുന്നവർക്കിടയിൽ, അദ്ദേഹം അയച്ച പ്രതിനിധികളെ സ്വീകരിക്കാൻ തയ്യാറാകാതിരിക്കുകവഴി അതിനെ ചോദ്യം ചെയ്ത പ്രാദേശികസഭാധിപൻ ഉണ്ടായിരുന്ന പരിതഃസ്‌ഥിതിയിൽ ഉടലെടുത്ത സഭാഭരണസംബന്ധമായ തർക്കം തീർക്കുന്നതിനുവേണ്ടിയാണ്‌ യോഹന്നാൻ ഈ ലേഖനം എഴുതിയത്‌.


മൂപ്പൻ എന്ന് അർത്ഥം പറയാവുന്ന പ്രെസ്ബൈത്തെറോസ്‌ എന്ന പദം ഉപയോഗിച്ചു സ്വയം പരിചയപ്പെടുത്തുന്ന ലേഖകൻ ഗായിയൂസ്‌ എന്ന ആളെയാണ് ലേഖനത്തിൽ സംബോധന ചെയ്യുന്നത്. ഈസ്റ്റൺ നിഘണ്ടു പ്രകാരം ഇയാൾ മാസിഡോണിയക്കാരൻ ഗായിയൂസ്‌ (അപ്പ: 19:29) ആണോ കൊറിന്തിലെ ഗായിയൂസ്‌ (റോമ: 16:23) ആണോ, ദെർബെയിലെ ഗായിയൂസ്‌ (അപ്പ: 20:4) ആണോ എന്നൊന്നും വ്യക്തമല്ല. ഇത്‌ ഗായിയൂസിന്റെ താമസസ്ഥലത്തേക്ക്‌ അപരിചിതരായി സുവിശേഷം പ്രസംഗിക്കാൻ വന്നവരെ ശ്ലാഘിക്കുന്നതിനായി എഴുതിയതാണെന്ന് സൂചനകളുണ്ട്‌. (7-ആം വാക്യം). ഈ എഴുത്തിന്റെ ഉദ്ദേശ്യം ഗായിയൂസിനെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതിനൊപ്പം പ്രെസ്ബൈത്രിയോസുമായി സഹകരിക്കാത്ത ദെയൊത്രിഫെസ്‌ എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘത്തെപ്പറ്റി മുന്നറിയിപ്പു നൽകുക എന്നതും ആയിരുന്നു‌.


യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=യോഹന്നാന്റെ_ലേഖനം_3&oldid=3642597" എന്ന താളിൽനിന്ന് ശേഖരിച്ചത്