Jump to content

യോസെ മുയിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോസെ മുയിക്ക
യോസെ മുയിക്ക 2009 ൽ.
40th President of Uruguay
പദവിയിൽ
ഓഫീസിൽ
March 1, 2010
Vice PresidentDanilo Astori
മുൻഗാമിTabaré Vázquez
വ്യക്തിഗത വിവരങ്ങൾ
ജനനം
José Alberto Mujica Cordano

(1935-05-20) മേയ് 20, 1935  (89 വയസ്സ്)
Montevideo, ഉറുഗ്വേ
ദേശീയതഉറുഗ്വേ ഉറുഗ്വേ
രാഷ്ട്രീയ കക്ഷിBroad Front
പങ്കാളിLucía Topolansky
തൊഴിൽകർഷകൻ
ഒപ്പ്

2010 മുതൽ 2015 വരെ തെക്കൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ പ്രസിഡന്റായിരുന്നു യോസെ മുയിക്ക(ജനനം : 20 മേയ് 1935). ലോകത്തിലെ ഏറ്റവും പാവപ്പെട്ട പ്രസിഡന്റ് എന്നറിയപ്പെട്ടിരുന്നു.[2]

ജീവിതരേഖ

[തിരുത്തുക]

ക്യൂബൻ വിപ്ലവത്തിൽ നിന്നും ആവേശം ഉൾക്കൊണ്ട് 1960-1970 കാലയളവിൽ ഇടത് സായുധ സംഘമായ 'ഉറുഗ്വൻ ഗറില്ലാ സംഘടനയായ 'തുപമാരോസ'യുടെ ധീരനായ പോരാളിയായിരുന്നു മുയിക്ക. ഇതിനിടയിൽ ആറു തവണ വെടിയേറ്റ അദ്ദേഹം 14 വർഷം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. പരുഷമായ സാഹചര്യങ്ങളും ഏകാന്തത നിരഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ ജയിൽ ജീവിതം.[3]

ഉറുഗ്വ ജനാധിപത്യ പാതയിൽ തിരിച്ചെത്തിയ 1985ൽ ജയിലിൽ നിന്നും പുറത്തുവന്ന മുയിക്ക 2009ലാണ് രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. "Uruguay to Legalize Abortion". Hispanically Speaking News. Archived from the original on 2012-10-05. Retrieved 2012-11-12.
  2. http://www.bbc.co.uk/news/world-latin-america-20334136
  3. http://www.reporteronlive.com/story/4219/index.html

അധിക വായനക്ക്

[തിരുത്തുക]

ഒരു രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.

തൻറെ 5 വർഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വർദ്ധിച്ചു. വ്യവസായങ്ങൾ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വൻ മുന്നേറ്റമുണ്ടായി. തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്‌. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതൽ 2015 വരെ രാഷ്ട്രപതിയായിരുന്ന ' ജോസ് മുജിക്ക ' യാണ്. ഒരു സാധാരണക്കാരൻ. രാഷ്ട്രപതിഭവനിൽ താമസിക്കാൻ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളർത്തു നായക്കുമൊപ്പം തൻറെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. പ്രസിഡണ്ട്‌ ആകുന്നതിനു മുൻപും പദം രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ. ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് " സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി " എന്ന്. രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി.മാസം 13300 ഡോളർ . തനിക്കു ജീവിക്കാൻ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതിൽ 12000 ഡോളർ നിർധനർക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറിൽ 775 ഡോളർ വർഷങ്ങളായി അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ നടന്നിരുന്ന അനാഥാലയത്തിന് നൽകി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തൻറെ പഴയ ഫോക്സ് വാഗൺ ബീട്ടൽ കാർ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസിൽ പോയിരുന്നത്. ഓഫീസിൽ പോകുമ്പോൾ കോട്ടും,ടൈയും ഉൾപ്പെടെ ഫുൾ സ്യൂട്ടായിരുന്നു വേഷമെങ്കിൽ വീട്ടിൽ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്. പ്രസിഡണ്ട്‌ ആയിരുന്നപ്പോഴും വീട്ടുജോലിക്കാർ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേർന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവർക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടിൽത്തന്നെ നൽകി. പ്രസിഡന്റും ഭാര്യയും ചേർന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടർ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടർ കേടായാൽ അല്ലറ ചില്ലറ റിപ്പയർ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂക്ക്രുഷിയുടെ മേൽനോട്ടം മുഴുവനും. ഇതിൽ നിന്നും കാര്യമായ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്. " ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാൻ കഴിയുമെന്ന്" അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീർഘദൃഷ്ടിയും അർപ്പണബോധവും സർവ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും. ജനകീയനായ അദ്ദേഹത്തിനുമേൽ വീണ്ടും തുടരാനുള്ള സമ്മർദ്ദം ഏറെയുണ്ടായിട്ടും 2015 ൽ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :-

" രാജ്യം ഉയർച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യിൽ എൻറെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂർണ്ണ ബോദ്ധ്യമുണ്ട്.അവർ ആ ഉത്തരവാദിത്തം നന്നായി നിറവേറ്റട്ടെ. എൻറെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവർക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം.."

മാനുവൽ അദ്ദേഹത്തിൻറെ ഒരു കാലില്ലാത്ത കൃത്രുമക്കാലുള്ള നായയാണ്‌. ബീട്ടൽ തൻറെ ഫോക്സ് വാഗൺ കാറും. ഉറുഗ്വേ എന്ന ഒരു സാധാരണ രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡണ്ട്‌ ജോസ് മുജിക്ക ഇന്നും സാധാരണ ജീവിതമാണ് നയിക്കുന്നത്.. ധനിക രാഷ്ട്രത്തിലെ ദരിദ്രനായി...

പുറം കണ്ണികൾ

[തിരുത്തുക]
  • ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് [1]
"https://ml.wikipedia.org/w/index.php?title=യോസെ_മുയിക്ക&oldid=3642594" എന്ന താളിൽനിന്ന് ശേഖരിച്ചത്