Jump to content

യോഗ്യകാർട്ടാ പ്രമാണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപെടുന്നതിന് അന്തർദേശീയ തലത്തിലുള്ള മനുഷ്യാവകാശ മുന്നേറ്റങ്ങളും , എൽ.ജി .ബി. റ്റി സമുദായവുമായി ബന്ധപെട്ടിട്ടുള്ള നിയമങ്ങളും അനുബന്ധ വകുപ്പുകളും ഇത്യാദി ഉൾപ്പെടുന്ന ഒരു പ്രമാണസംഹിത ആണ് യോഗ്യകാർട്ടാ പ്രമാണങ്ങൾ[1]. വ്യക്തിസ്വത്വവും വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശം എന്ന നിലക്ക് കണ്ടുകൊണ്ടു ഉടലെടുത്ത ഈ സംഹിത[2] 2006 നവംബർ 6 മുതൽ 9 വരെ ഇൻഡോനേഷ്യയിലെ ജാവയിൽ നടന്ന നിയമവിദഗ്‌ദ്ധരുടേയും നിയമജ്ഞരുടേയും അഭിഭാഷകരുടേയും മനുഷ്യാവകാശപ്രവർത്തകരുടെയും അന്തർദേശീയ സമിതിയിൽ നിന്നുമാണ് രൂപംകൊണ്ടത്. ലൈംഗികതയുമായി ബന്ധപെട്ടുള്ള തദ്ദേശജന്യമായ മുന്നേറ്റങ്ങളും ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഈ സംഹിതയ്ക്ക് ആക്കം കൂട്ടുകയും[3] ചെയ്തു. [4]

ആഗോളമായി മനുഷ്യാവകാശങ്ങളുമായി ബന്ധപെട്ടിട്ടുള്ള വിഷയങ്ങളായ ലൈംഗികപീഡനം, ബലാൽസംഘം, ഗാർഹീകപീഡനം, അഭിമാനഹത്യ, സ്വകാര്യതയിലുള്ള കടന്നുകയറ്റം, അനിയന്ത്രിതമായ ബന്ധനവും കാരാഗൃഹവാസവും, മത-വർഗ്ഗ-ലിംഗ വിവേചനം, കുടിയേറ്റം എന്നിവയൊക്കെ പ്രതിപാദിക്കുന്ന[5] യോഗ്യകാർട്ടാ പ്രമാണങ്ങൾ പ്രധാനമായും ലിംഗചായ്‌വിനെയും ലിംഗതന്മയുയെയുംകൂടി[6] അഭിസംബോധന ചെയ്യുന്നു[7] എങ്കിൽ കൂടി വിവിധങ്ങളായ കാരങ്ങൾ മൂലം ഐഖ്യരാഷ്ട്രസഭ തത്ത്വത്തിൽ ഇതിനെ അംഗീകരിക്കുകയുണ്ടായില്ല.[8] [9]. യോഗ്യകാർട്ടാ പ്രമാണങ്ങളെ അനുകൂലിച്ചും[10] പ്രതികൂലിച്ചുമുള്ള[11] നിലപാടുമായി അനേകം സംഘടനകൾ രംഗത്ത് വരികയും ചർച്ചകൾ നടക്കുകയുമുണ്ടായപ്പോൾ 2014ഇൽ ഇന്ത്യയിലെ പരംമോന്നത നീതിപീഠം അപരലിംഗത്തിൽ പെട്ടവരെ മൂന്നാംലിംഗക്കാരായി അംഗീകരിച്ചുകൊണ്ടുള്ള വിധി[12] പുറപ്പെടുവിച്ചപ്പോൾ യോഗ്യകാർട്ടാ പ്രമാണങ്ങളെ അവലംബിച്ചു പരാമർശി ക്കുകയുണ്ടായി[13].

അവലംബം

[തിരുത്തുക]
  1. http://www.yogyakartaprinciples.org/
  2. http://www.sxpolitics.org/wp-content/uploads/2009/05/yogyakarta-principles-jurisprudential-annotations.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-14. Retrieved 2014-11-21.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-10. Retrieved 2014-11-21.
  5. Paula L. Ettelbrick and Alia Trabucco Zerán, 10Sep2010, http://www.ypinaction.org/files/02/57/Yogyakarta_Principles_Impact_Tracking_Report.pdf
  6. 17April2014, http://www.ishr.ch/news/india-application-yogyakarta-principles-under-national-law-major-step-transgender-rights Archived 2015-01-02 at the Wayback Machine.
  7. Michael O’Flaherty and John Fisher, 2008, https://globalfop.files.wordpress.com/2012/11/sexual-orientation-gender-identity-and-international-human-rights-law-contextualising-the-yogyakarta-principles.pdf
  8. Gurucharan and Harsh, Orinam.net, http://orinam.net/resources-for/law-and-enforcement/un-yogyakarta-and-lgbt-equality/
  9. Maryam Omidi, 29October2007, http://www.pinknews.co.uk/2007/10/29/united-nations-to-host-lgbt-rights-panel/
  10. http://www.hrw.org/news/2007/03/25/yogyakarta-principles-milestone-lesbian-gay-bisexual-and-transgender-rights
  11. https://c-fam.org/briefing_paper/six-problems-with-the-yogyakarta-principles-1/
  12. Ratna kapur, 10April2014, http://www.thehindu.com/opinion/op-ed/beyond-male-and-female-the-right-to-humanity/article5926142.ece
  13. Editorial, The Hindu, 17April2014, http://www.thehindu.com/opinion/editorial/salutary-judgment/article5919493.ece