Jump to content

യൂറേഷ്യൻ വയൽക്കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറേഷ്യൻ വയൽക്കണ്ണൻ
Stone Curlew
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. oedicnemus
Binomial name
Burhinus oedicnemus
(Linnaeus, 1758)
Stone Curlew range map. Summer breeding grounds in orange, year-round range in green, wintering grounds in blue.
Eurasian thick-knee (Burhinus oedicnemus) with Chick from Jim Corbett
Burhinus oedicnemus insularum

നാടൻ പിടക്കോഴികളുടെ വലിപ്പമുള്ള യൂറേഷ്യൻ വയൽ‌കണ്ണൻ (ഇംഗ്ലീഷ്: Stone Curlew ശാസ്ത്രീയനാമം: Burhinus oedicnemus) തുറന്ന സ്ഥലങ്ങളിൽ നടന്നാണ് ഇര തേടുന്നത്. ഉപരിഭാഗത്തിന് കടും തവിട്ട് നിറമാണ്. ഇതിൽ കറുത്തതും തവിട്ട് നിറമുള്ളതുമായ അനേകം വരകളുണ്ട്. ശരീരത്തിന്റെ അടിഭാഗമെല്ലാം വെളുത്തതാണ്. നഗ്നമായ കാലുകൾക്ക് മഞ്ഞനിറം.കാൽ‌മുട്ട് ചീർത്തിരിക്കും. കണ്ണുകൾക്ക് നല്ല വലിപ്പമുണ്ട്. കൃഷ്ണമണിക്കു ചുറ്റും മഞ്ഞ നിറം കാണാം. പറക്കുമ്പോൾ ചിറകുകളിൽ വെള്ള നിറം തെളിഞ്ഞു കാണാം. സാധാരണയായി ഇണികളായും മൂന്നും നാലും അടങ്ങിയ കുടും‌ബങ്ങളായും ഇവയെ കാണാം. വെളുപ്പിനും സന്ധ്യയ്ക്കുമാണ് ഇരതേടൽ. വണ്ടുകൾ, പ്രാണികൾ തുടങ്ങിയവയാണ് ഇഷ്ടഭക്ഷണങ്ങൾ.[2] കേരളത്തിൽ കണ്ടുവരുന്ന വയൽക്കണ്ണൻ (Burhinus indicus) കിളികളെ മുമ്പ് ഇവയുടെ ഉപജാതിയായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.

അവലംബം

[തിരുത്തുക]
  1. "Burhinus oedicnemus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. http://www.birding.in/birds/Charadriiformes/Burhinidae/eurasian_thick-knee.htm
"https://ml.wikipedia.org/w/index.php?title=യൂറേഷ്യൻ_വയൽക്കണ്ണൻ&oldid=3391829" എന്ന താളിൽനിന്ന് ശേഖരിച്ചത്