വയൽക്കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Stone-curlew
Indian Stone Curlew.jpg
Not recognized (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Burhinidae
ജനുസ്സ്: Burhinus
വർഗ്ഗം: B. indicus
ശാസ്ത്രീയ നാമം
Burhinus indicus
(Salvadori, 1865)

കേരളത്തിൽ കാണാവുന്ന ഒരു പക്ഷിയാണ് വയൽക്കണ്ണൻ. മുമ്പിവയെ യൂറേഷ്യൻ വയൽക്കണ്ണൻ കിളികളുടെ ഉപവംശമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ ചൈന തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യുത്പാദനം ചെയ്യുന്നയിവ ശീതകാലങ്ങളിൽ ഉത്തര ആഫ്രിക്ക, അറേബ്യൻ പ്രദേശം എന്നിവിടങ്ങളിലേയ്ക്ക് ദേശാടനം ചെയ്യുന്നവയാണ്.[1]

വിവരണം[തിരുത്തുക]

നിറങ്ങൾ പ്രകൃതിയിലൊളിക്കാൻ പാകത്തിലുള്ളവയാണ്

പൊതുവേ യൂറേഷ്യൻ വയൽക്കണ്ണന്റെ അതേ വർണ്ണവിന്യാസവും സ്വഭാവരീതികളുമാണ് ചെറിയൊരു കോഴിയുടെ വലിപ്പമുള്ള ഈ പക്ഷികൾക്കുമുള്ളത്. എന്നാൽ യൂറേഷ്യൻ വയൽക്കണ്ണനെ അപേക്ഷിച്ച് അല്പം തീക്ഷ്ണമായ നിറമാണെന്ന് അനുഭവപ്പെടുന്നതാണ്. മഞ്ഞ നിറത്തിലുള്ള കണ്ണുകൾക്ക് സമീപം പുരികങ്ങൾ പോലെയുള്ള കറുത്ത നിറം കാണാവുന്നതാണ്. മുഖത്തുകൂടി പിന്നിലേയ്ക്ക് വെളുത്ത പാടുകൾ കാണാം. നീളമുള്ള കാലുകളാണ്. ശരീരത്തിനടിഭാഗം ഇളംമഞ്ഞ ചേർന്ന വെള്ളനിറമായിരിക്കും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വയൽക്കണ്ണൻ&oldid=1909627" എന്ന താളിൽനിന്നു ശേഖരിച്ചത്