യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം (UN Environment)
200px
Org typeProgramme
AcronymsUN Environment
Headനോർവെ Erik Solheim
StatusActive
Established5 June 1972
HeadquartersNairobi, Kenya
Websitewww.UNEP.org
Parent orgUnited Nations

പരിസ്ഥിതി സംരക്ഷണപരിപാടികളെ സംയോജിപ്പിക്കുകയും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ പരിസ്ഥിതി സൗഹാർദ്ദപരമായ നയങ്ങൾ നടപ്പാക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംഘടനയാണ് യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം(യു.എൻ.ഇ.പി.) അഥവാ യു.എൻ. എൻവിറോണ്മെന്റ്. 1972 ജൂണിലെ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ഹ്യൂമൻ എൻവിറോണ്മെന്റ് അഥവാ സ്റ്റോക്ക്ഹോം ഉച്ചകോടിയുടെ ഫലമായി മൗറിസ് സ്‌ട്രോങിനാൽ ഈ സംഘടന സ്ഥാപിതമായി. ഇദ്ദേഹം തന്നെയായിരുന്നു ഇതിന്റെ പ്രഥമ ഡയറക്ടർ. യു.എൻ.ഇ.പി.യുടെ ആസ്ഥാനം കെനിയയിലെ നെയ്‌റോബിയിലുളള ഗിഗിരി നെയ്ബർഹുഡിലായിരുന്നു. യു.എൻ.ഇ.പി.ക്ക് ആർ മേഖലാ ഓഫീസുകളും പലരാജ്യങ്ങളിലും പ്രത്യേക ഓഫീസുകളുമുണ്ട്.

ഐക്യരാഷ്ട്രസഭാംഗങ്ങൾക്കിടയിലുള്ള പരിസ്ഥതി പ്രശ്നങ്ങളുടെ പൊതുവായ ചുമതല യു.എൻ.ഇ.പി.ക്ക് ആണെങ്കിലും ആഗോളതാപനവും(ബോൺ ആസ്ഥാനമായ സെക്രെട്ടറിയേറ് ഓഫ് ദി യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് ഓൺ ക്ലൈമറ്റ് ചേഞ്ച്ന്റെ കീഴിൽ) യുദ്ധരാഹിത്യവും(യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ട്ടോ കോംബാറ് ഡെസേർട്ടിഫിക്കേഷന്സിന്റെ കീഴിൽ) മറ്റും മറ്റു ചില സംഘടനകളുടെ ചുമതലയിൽ വരുന്നതാണ്. അന്തരീക്ഷം, സമുദ്ര-ഭൗമ ജൈവവ്യവസ്ഥ , പരിസ്ഥിതിസൗഹാർദ്ദഭരണവ്യവസ്ഥ,ഹരിതസമ്പത്ത്വ്യവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ യു.എൻ.ഇ.പി.പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര പരിസ്ഥതി ഉച്ചകോടികൾ സംഘടിപ്പിക്കുന്നതിലും, പരിസ്ഥിതികശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിലും പ്രയോഗികമാക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നതിലും പരിസത്തിനായാണ് പ്രവർത്തികമാക്കുന്നതിനായി സർക്കാരുകളുമായും വിദ്യാഭ്യാസസ്ഥാപനങ്ങളുമായും സർക്കാരേതര സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുന്നതിലും യു.എൻ.ഇ.പി.യുടെ പ്രവർത്തനം എടുത്തുപറയത്തക്കതാണ്. യു.എൻ.ഇ.പി. പാരിസ്ഥിതിക വികസനപ്രവർത്തനങ്ങൾക്ക് ധനസഹായവും നൽകുന്നുണ്ട്.

യു.എൻ.ഇ.പി.യും [[ആഗോള കാലാവസ്ഥാനിരീക്ഷണ സംഘടനയും സംയുക്തമായി 1988ൽ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്(ഐ.പി.സി.സി.) സ്ഥാപിച്ചു. ഗ്ലോബൽ എൻവിറോണ്മെന്റ് ഫെസിലിറ്റിയുടെയും മോണ്ട്റിയൽ പ്രോട്ടോക്കോളിന്റെ നടത്തിപ്പിനായുള്ള മൾട്ടിലാറ്ററൽ ഫണ്ടിന്റെയും നടത്തിപ്പും യു.എൻ.ഇ.പി.ക്കാണ്.യു.എൻ.ഇ.പി. അന്താരാഷ്ട്ര വികസന സമിതിയിലെ അംഗവുമാണ്.[1] സ്വർണഖനികളിൽ സയനേഡ് ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ആഗോള മാർഗ്ഗരേഖയായ ഇന്റർനാഷണൽ സയനേഡ് മാനേജ്‌മന്റ് കോഡ് യു.എൻ.ഇ.പി.യുടെ ഏജിസ് പദ്ധതിയുടെ ഭാഗമായി ചിട്ടപ്പെടുത്തിയതാണ്.

ചരിത്രം[തിരുത്തുക]

യു.എൻ.ഇ.പി.യുടെ ആസ്ഥാനം 300 ജീവനക്കാരുമായി(ഇവരിൽ 100 പേര് വിവിധരംഗങ്ങളിൽ പ്രഗത്‌ഭരായിരുന്നു.) 1970കളുടെ അന്ത്യത്തിൽ കെനിയയിലെ നെയ്‌റോബിയിൽ ആരംഭിച്ചു. അഞ്ചു വർഷത്തെ മൂലധനമായി പത്ത് കോടി അമേരിക്കൻ ഡോളറുമുണ്ടായിരുന്നു. ഇതിൽ നാല് കോടി അമേരിക്കയും ബാക്കി 50 രാജ്യങ്ങളും വാഗ്ദാനം ചെയ്തതാണ്.[2]

അവലംബം[തിരുത്തുക]

  1. "Archived copy". Archived from the original on May 11, 2011. Retrieved May 15, 2012. 
  2. Gladwinn Hill (October 20, 1975), U.N. Environment Effort: A Start, a Long Way to Go New York Times.