യുണൈറ്റഡ് എയർലൈൻസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിക്കാഗോ, ഇല്ലിനോയി ആസ്ഥാനമായുള്ള പ്രമുഖ അമേരിക്കൻ എയർലൈനാണ് യുണൈറ്റഡ് എന്ന പൊതുവിൽ വിളിക്കപ്പെടുന്ന കോണ്ടിനെൻറൽ ഹോൾഡിംഗ്സ് ഐഎൻസി. [1][2][3] സർവീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിൽ നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ എയർലൈനാണ് യുണൈറ്റഡ് എയർലൈൻസ്‌, ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളിൽ നല്ല നെറ്റ്‌വർക്കുള്ള എയർലൈനിനു ഏഷ്യ - പസിഫിക് പ്രദേശത്ത് വലിയ സാനിധ്യമുണ്ട്. [4] യുണൈറ്റഡ് എയർ ലൈൻസ് (യുഎഎൽ) എന്ന പേരിലായിരുന്നു യുണൈറ്റഡ് മുൻപ് അറിയപ്പെട്ടിരുന്നത്. [5]

1997-ൽ സ്ഥാപിതമായ ഏറ്റവും വലിയ എയർലൈൻ അലയൻസായ സ്റ്റാർ അലയൻസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് യുണൈറ്റഡ്. [6]

ചരിത്രം[തിരുത്തുക]

വാൾട്ടർ വാർനിയുടെ എയർ മെയിൽ സർവീസ് ആയ വാർനി എയർലൈൻസിൽനിന്നും തുടങ്ങുന്നതാണ് യുണൈറ്റഡ് എയർലൈൻസിൻറെ ചരിത്രം, വാൾട്ടർ വാർനി തന്നെയാണ് കോണ്ടിനെൻറൽ എയർലൈൻസിൻറെ ആദ്യ രൂപമായ വാർനി സ്പീഡ് ലൈൻസ് സ്ഥാപിച്ചതും. ഇഡഹോയിലെ ബോയിസേയിൽ 1926-ൽ സ്ഥാപിക്കപ്പെട്ട എയർലൈൻസ്‌ ആദ്യ കോണ്ട്രാക്റ്റ് എയർ മെയിൽ വിമാനം പറന്നത് 1926 ഏപ്രിൽ 6-നു ആണ്, രാജ്യത്തെ ആദ്യ ഷെഡ്യൂൾഡ് എയർലൈൻ സർവീസ്, പാസ്കോ, ഡബ്ല്യൂഎ-ക്കും എൽകോ, ബോയിസേ വഴി എൻവി-ക്കും ഇടയിൽ. [7]

1927-ൽ ഏവിയേഷൻ രംഗത്തെ പ്രഥമരിൽ ഒരാളായ വില്ല്യം ബോയിംഗ് തൻറെ ബോയിംഗ് എയർ ട്രാൻസ്പോർട്ട് സ്ഥാപിച്ചു സാൻ ഫ്രാൻസിസ്കോ മുതൽ ചിക്കാഗോ വരെ എയർ മെയിൽ റൂട്ടിൽ സർവീസ് നടത്തി. 1929-ൽ ബോയിംഗ് തൻറെ കമ്പനിയെ പ്രാറ്റ് & വിറ്റ്നി കമ്പനിയുമായി ലയിപ്പിച്ചു, യുണൈറ്റഡ് എയർക്രാഫ്റ്റ് ആൻഡ്‌ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യുഎടിസി) രൂപീകരിച്ചു, ഇത് അടുത്ത 28 മാസങ്ങളിലായി പസിഫിക് എയർ ട്രാൻസ്പോർട്ട്, സ്റ്റവ്‌ട്ട് എയർ സർവീസസ്, വാർനി എയർലൈൻസ്‌, നാഷണൽ എയർ ട്രാൻസ്പോർട്ട്, കൂടാതെ അനവധി ഉപകരണ നിർമ്മാണ കമ്പനികളേയും വാങ്ങി.

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

യുണൈറ്റഡ് എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയർ ലിംഗസ്, എയറോമർ, എയർ കാനഡ, എയർ ചൈന, എയർ ഡോലോമിടി, എയർ ന്യൂസിലാൻഡ്‌, ഓൾ നിപ്പോൺ എയർവേസ്, ഏഷ്യാന എയർലൈൻസ്‌, ഓസ്ട്രിയൻ എയർലൈൻസ്‌, ആവിയങ്ക, ആവിയങ്ക ബ്രസീൽ, അസുൽ ബ്രസീലിയൻ എയർലൈൻസ്‌, ബ്രസ്സൽസ് എയർലൈൻസ്‌, കേപ് എയർ, കോപ എയർലൈൻസ്‌, ക്രൊയേഷ്യ എയർലൈൻസ്‌, ഈജിപ്ത് എയർ, എതിയോപിയൻ എയർലൈൻസ്‌, യൂറോവിംഗ്സ്, ഇവിഎ എയർ, ജർമൻ വിംഗ്സ്, ഗ്രേറ്റ് ലേക്ക്സ് എയർലൈൻസ്‌, ഹവായിയൻ എയർലൈൻസ്‌, ഐലാൻഡ്‌ എയർ, ജെറ്റ് എയർവേസ്, എൽഒടി പോളിഷ് എയർലൈൻസ്‌, ലുഫ്താൻസ, സ്കാണ്ടിനെവിയൻ എയർലൈൻസ്‌, സിൽവർ എയർലൈൻസ്‌, സിംഗപ്പൂർ എയർലൈൻസ്‌, സൗത്ത് ആഫ്രിക്കൻ എയർവേസ്, സ്വിസ്സ് ഇന്റർനാഷണൽ എയർലൈൻസ്‌, ടാപ്പ്‌ പോർച്ചുഗൽ, ടർകിഷ് എയർലൈൻസ്‌.

അവലംബം[തിരുത്തുക]

  1. "United Technical Operations". www.unitedtechops.com. ശേഖരിച്ചത് 2016-01-11.
  2. "United Mainline Fleet (Refresh for latest) - The United Airlines Fleet Website". google.com. ശേഖരിച്ചത് Jan 16, 2017.
  3. Destinations Served. United Airlines Official Statistics. Copyright 2013.
  4. "Star Alliance Facts and Figures" (PDF). Star Alliance. 31 Mar 2014. ശേഖരിച്ചത് Jan 16, 2017.
  5. http://www.timetableimages.com, June 1, 1961 United Air Lines system timetable
  6. "United Airlines Online Booking". cleartrip.com. ശേഖരിച്ചത് Jan 16, 2017.
  7. Berryman, Marvin E. "A History of United Airlines". United Airlines Historical Foundation. ശേഖരിച്ചത് 3 December 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുണൈറ്റഡ്_എയർലൈൻസ്‌&oldid=2584255" എന്ന താളിൽനിന്ന് ശേഖരിച്ചത്