മൊയ്തു കിഴിശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊയ്തു കിഴിശ്ശേരി
തൊഴിൽ
  • ഇലക്ട്രീഷ്യൻ,
  • യാത്രാവിവരണ ഗ്രന്ഥകാരൻ
Genreയാത്രാവിവരണം
ശ്രദ്ധേയമായ രചന(കൾ)
  • ദൂർ കെ മുസാഫിർ,
  • തുർക്കിയിലേക്കൊരു സാഹസികയാത്ര

മലയാളത്തിലെ ഒരു സഞ്ചാര സാഹിത്യകാരനാണ് മൊയ്തു കിഴിശ്ശേരി. [1]

ജീവിതരേഖ[തിരുത്തുക]

1959ൽ ഇല്ല്യൻ അഹമ്മദ്കുട്ടി ഹാജിയുടേയും കദിയക്കുട്ടിയുടേയും പന്ത്രണ്ടു മക്കളിൽ ഏഴാമത്തെ പുത്രനായി മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിൽ ജനിച്ചു. നാലാം ക്ലാസ്സുവരെ മാത്രമാണു ഔപചാരിക വിദ്യാഭ്യാസം.

1976 മുതലാണ് അദ്ദേഹം ലോകസഞ്ചാരം തുടങ്ങിയത്. യാത്രകൾക്കിടയിൽ ഇറാനിൽ സൈനിക സേവനം, ഇറാഖിൽ ചാരവൃത്തി, അഫ്ഗാൻ മലനിരകളിൽ ഗറില്ലാ പോരാളികളോപ്പം ഗറില്ലാ പോരാട്ടങ്ങൾ എന്നിവയിലെല്ലാം മൊയ്തു പങ്കാളിയായി.[2][3] ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാൻസൈനികനായി സേവമനുഷ്ഠിച്ച മൊയ്തു, 1980-81ൽ ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയുടെ റിപ്പോർട്ടറുമായിരുന്നു. പിന്നീട് ഇറാഖിന്റെ ചാരസംഘടനയിലും മൊയ്തു പ്രവത്തിച്ചു.[4]

സഫിയയാണ് ഭാര്യ. മൊയ്തു - സഫിയ ദമ്പതികൾക്ക് നാദിർഷാൻ, സജ്ന എന്നീ രണ്ടുമക്കളാണുള്ളത്.[5]

പ്രധാനകൃതികൾ[തിരുത്തുക]

  • ദൂർ കെ മുസാഫിർ
  • തുർക്കിയിലേക്കൊരു സാഹസികയാത്ര
  • സൂഫികളുടെ നാട്ടിൽ
  • ലിവിംഗ് ഓൺ ദ എഡ്ജ്
  • ദർദേ ജൂദാഈ

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി ബുക്ക്സ്". Archived from the original on 2013-12-17. Retrieved 2013-11-29.
  2. "സുന്നിവോയ്സ്.നെറ്റ്". Archived from the original on 2013-11-05. Retrieved 2013-11-29.
  3. Living on the edge Report: The Hindu Thursday, Aug 25, 2005
  4. മ്യൂസിയത്തിൽ ഇനി മൊയ്തുവിന്റെ പുരാവസ്തുശേഖരവും[പ്രവർത്തിക്കാത്ത കണ്ണി] - ജനയുഗം ദിനപത്രം 2011 ഒക്ടോബർ 22
  5. ദൂരങ്ങൾ വിളിക്കുന്നെങ്കിലും സഞ്ചാരിക്ക് യാത്രാവിരാമം Archived 2013-11-29 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 29.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൊയ്തു_കിഴിശ്ശേരി&oldid=3674449" എന്ന താളിൽനിന്ന് ശേഖരിച്ചത്