Jump to content

മൈസൂർ ചീര തോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈസൂർ ചീരയുടെ തോരനായി ഉപയോഗിക്കുന്ന കിളുന്നു ഭാഗം
മൈസൂർ ചീര തോരൻ

മൈസൂർ ചീര എന്ന ഇനം ചീര ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണമാണ് മൈസൂർചീര തോരൻ. ചോറിനൊപ്പമുള്ള കറിയായി ഇത് ഉപയോഗിക്കുന്നു.

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

മൈസൂർ ചീരയുടെ കിളുന്നു ഭാഗമായ തണ്ടും ഇലയുമാണ് തോരനായി ഉപയോഗിക്കുന്നത് . ആദ്യം ചീര അരിഞ്ഞു വെക്കുക . ചീരയുടെ അളവനുസരിച്ച് തേങ്ങാ ചിരവി വെക്കുക കൂടെ ചെറിയ ഉള്ളി, പച്ചമുളക് എന്നിവ അരിഞ്ഞു കുറച്ചു മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് ചീരയുമായി യോജിപ്പിച്ചു വെക്കുക . പാനിൽ അല്പ്പം എണ്ണ ഒഴിച്ച് കടുക് , കറിവേപ്പില എന്നിവ താളിച്ച്‌ അതിലേക്കു യോജിപ്പിച്ച് വെച്ചിരിക്കുന്ന ചീര ഇടുക (ഇതിന്റെ കൂടെ പരിപ്പ് വേവിച്ചത് അല്ലെങ്കിൽ ഒരു മുട്ട ചേർക്കാം) നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തോരൻ മൂടി വെക്കുക . ഇടയ്ക്കിടയ്ക്ക് തോരൻ ഇളക്കി കൊടുക്കണം . അല്ലെങ്കിൽ കരിഞ്ഞു പോകും . അധികം വേവിന്റെ ആവശ്യം ഇല്ല .

"https://ml.wikipedia.org/w/index.php?title=മൈസൂർ_ചീര_തോരൻ&oldid=2835129" എന്ന താളിൽനിന്ന് ശേഖരിച്ചത്