മൈക്കൽ ഡഗ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈക്കൽ ഡഗ്ലസ്
Michael Douglas VF 2012 Shankbone.JPG
Douglas at the 2012 Tribeca Film Festival
ജനനം Michael Kirk Douglas
(1944-09-25) സെപ്റ്റംബർ 25, 1944 (വയസ്സ് 74)
New Brunswick, New Jersey, United States
തൊഴിൽ Actor, producer
സജീവം 1966–present
ജീവിത പങ്കാളി(കൾ) Diandra Luker (1977–2000)
Catherine Zeta-Jones
(2000–present)
കുട്ടി(കൾ) Cameron Douglas (with Diandra Luker)
Dylan Michael Douglas (with Catherine Zeta-Jones)
Carys Zeta Douglas (with Catherine Zeta-Jones)
മാതാപിതാക്കൾ Kirk Douglas, Diana Dill
ബന്ധുക്കൾ Joel Douglas (brother)
Peter Douglas (half-brother)
Eric Douglas (half-brother, deceased)
Anne Buydens (stepmother)
പ്രമാണം:Douglass, Micheal.png
ഡഗ്ളസ്, മൈക്കൽ

അമേരിക്കൻ ചലച്ചിത്രനടനും നിർമാതാവുമാണ് മൈക്കൽ ഡഗ്ലസ്. പ്രസിദ്ധ ചലച്ചിത്ര നടൻ കിർക്ക് ഡഗ്ളസിന്റെ മകനായി ന്യൂജഴ്സിയിൽ 1944-ൽ ജനിച്ചു. 1960-കളിൽ ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും സ്ട്രീറ്റ്സ് ഒഫ് സാൻഫ്രാൻസിസ്കോ എന്ന ടി. വി. സീരിയലിൽ അഭിനയിച്ചാണ് ജനശ്രദ്ധയാകർഷിച്ചത്. ഇദ്ദേഹം നടനായ കിർക്ക് ഡഗ്ലസിന്റെ നാല് ആണ്മക്കളിൽ മൂത്തവനാണ്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

1975-ൽ ഒൺ ഫ്ളൂ ഓവർ ദ് കുക്കൂസ് നെസ്റ്റ് എന്ന വിഖ്യാത ചിത്രത്തിന്റെ നിർമാതാവായി. നാല് ഓസ്കാർ അവാർഡുകളാണ് ഈ ചിത്രത്തിനു ലഭിച്ചത്. 1979-ൽ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ദ് ചൈനാ സിൻഡ്രോം എന്ന ചിത്രത്തിൽ ജെയിൻ ഫോണ്ട നായികയായിരുന്നു. 1984-ൽ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത റൊമാൻസിങ് ദ സ്റ്റോൺ എന്ന ചിത്രത്തിലൂടെയാണ് മുൻ നിരയിലെത്തിയത്. തെക്കനമേരിക്കയിലെ കാടുകളിൽ ഒരു വനിതയെ രക്ഷിക്കാനെത്തുന്ന സാഹസികന്റെ റോളിലാണ് ഡഗ്ളസ് അഭിനയിച്ചത്.1987-ൽ നിർമിച്ച വാൾ സ്ട്രീറ്റ്, ഫേറ്റൽ അട്രാക്ഷൻ എന്നീ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. ന്യൂയോർക്കിലെ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് ഫേറ്റൽ അട്രാക്ഷനിൽ ഡഗ്ളസ് അഭിനയിച്ചത്. 1990-കളിൽ അഭിനയിച്ച ബേസിക് ഇൻസ്റ്റിങ്റ്റ്, ഡിസ്ക്ളോഷർ എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. ഗ്ളാമർ താരങ്ങളായ ഷരോൺ സ്റ്റോൺ, ഡെമിമൂർ എന്നിവരായിരുന്നു യഥാക്രമം ഇവയിലെ നായികന്മാർ. 1996-ലെ ദ് ഗോസ്റ്റ് ആന്റ് ദ് ഡാർക്നസ് മറ്റൊരു വിജയം കുറിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

1987-ൽ വാൾ സ്ട്രീറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മൈക്കൽ ഏറ്റവും നല്ല നടനുള്ള അക്കാദമി അവാർഡ് നേടി. 1980-കളിലെ ബോക്സ് ഓഫീസ് ജേതാക്കളായ നടന്മാരിൽ പത്താംസ്ഥാനവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് അചീവ്മെന്റ് അവാർഡ് 2009-ൽ ഇദ്ദേഹത്തിനു ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. Kilday, Gregg (2009-06-15). "AFI Life award all in Douglas family". The Hollywood Reporter. pp. 9, 14. Retrieved 2009-09-04. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഗ്ളസ്, മൈക്കൽ (1944-) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മൈക്കൽ_ഡഗ്ലസ്&oldid=2682625" എന്ന താളിൽനിന്നു ശേഖരിച്ചത്