മേതിൽ രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേതിൽ രാധാകൃഷ്ണൻ

മലയാള ആധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് മേതിൽ രാധാകൃഷ്ണൻ(24 ജൂലൈ 1944).

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ പാലക്കാട് ജനിച്ചു.ഉപരിവിദ്യാഭ്യാസം ചിറ്റൂർ ഗവണ്മെന്റ് കോളേജിലും,തൃശ്ശൂർ കേരളവർമ്മ കോളേജിലും.നോർവീജിയൻഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും,നെസ്റ്റ് സോഫ്റ്റ്‌വേർ യു.എസ്.എ യുടെ ചെന്നൈ ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും പ്രവർത്തിച്ചു.ന്യൂ ഇൻഡ്യൻ എക്സ്പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. ജന്തുസ്വഭാവശാസ്ത്രം സംബന്ധീച്ച സ്വനിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ "മൂന്നുവര" എന്ന ഉപന്യാസ പരമ്പര വായനക്കാരുടെ ശ്രദ്ധനേടുകയുണ്ടായി.

പുസ്തകങ്ങൾ[തിരുത്തുക]

നോവൽ[തിരുത്തുക]

 • സൂര്യവംശം(1970)
 • ബ്രാ(1974)
 • ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി
 • ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം
 • ഹിച്ച്‌കോക്കിന്റെ ഇടപെടൽ

കഥകൾ[തിരുത്തുക]

 • ഡിലൻ തോമസിന്റെ പന്ത്
 • സംഗീതം ഒരു സമയകലയാണ്
 • നായകന്മാർ ശവപേടകങ്ങളിൽ
 • മേതിൽ രാധാകൃഷ്ണന്റെ കഥകൾ

കവിതകൾ[തിരുത്തുക]

 • ഭൂമിയേയും മരണത്തേയും കുറിച്ച്
 • പെൻഗ്വിൻ

അവലംബം[തിരുത്തുക]

മേതിലിനെ കുറിച്ച്

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേതിൽ_രാധാകൃഷ്ണൻ&oldid=2921494" എന്ന താളിൽനിന്ന് ശേഖരിച്ചത്