മെറ്റിൽഡ (നോവൽ)
പ്രമാണം:MatildaCover.jpg | |
കർത്താവ് | Roald Dahl |
---|---|
ചിത്രരചയിതാവ് | Quentin Blake |
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Juvenile Humour/Classic |
പ്രസിദ്ധീകൃതം | 1 October 1988 |
ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാലിന്റെ ബാലസാഹിത്യനോവലാണ് മെറ്റിൽഡ (Matilda). 1988ൽ ജൊനാദൻ കേപ് പ്രസിദ്ധീകരിച്ച ഈ കൃതി അതേ വർഷം തന്നെ ചിൽഡ്രൻസ് ബുക്ക് അവാർഡിന് അർഹമായി. ഇംഗ്ലീഷ് കാർട്ടൂണിസ്റ്റായ ക്വൻടിൻ ബ്ലെയ്ക്ക് ആണ് പുസ്തകത്തിലെ ചിത്രരചന നടത്തിയത്. പ്രശസ്ത നടിയായ കേറ്റ് വിൻസ്ലെറ്റിന്റെ ശബ്ദത്തിൽ പുസ്തകത്തിന്റെ ശബ്ദരൂപം പുറത്തിറക്കിയുണ്ട്.
2012ൽ സ്കൂൾ ലൈബ്രറിജേർണൽ അമേരിക്കൻ വായനക്കാരുടെ ഇടയിൽ നടത്തിയ സർവെ പ്രകാരം എക്കാലത്തേയും മികച്ച ബാലസാഹിത്യനോവലുകളിൽ മുപ്പതാം സ്ഥാനം മെറ്റിൽഡക്കാണ്.[1]
കഥാസാരം
[തിരുത്തുക]ഇംഗ്ലണ്ടിലെ ബക്കിങ്ങാംഷയർ എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് നോവൽ എഴുതിയിരിക്കുന്നത്. 4 വയസ്സുള്ള മെറ്റിൽഡ എന്നു പേരുള്ള പെൺകുട്ടിയാണ് ഇതിലെ പ്രധാനകഥാപാത്രം. തന്റെ മതാപിതാക്കളിൽ നിന്നും എപ്പോഴും അവഗണന അനുഭവിച്ച പ്രായാതീതബുദ്ധിയുള്ള കഥാപാത്രമാണ് മെറ്റിൽഡ. ഇത്തരം അവഗണനയ്ക്ക് തിരിച്ചടി എന്നോണം അവൾ വീട്ടുകാരെ ബുദ്ധിമുട്ടിച്ച് അസ്വസ്ഥരാക്കുകയും ചെയ്യുന്നു. അവളിൽ ഉണ്ടായിരുന്ന അദൃശ്യശക്തിയെ ആദ്യകാലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഉപയോഗിച്ചിരുന്നത്.
ചെറുപ്രായത്തിൽ തന്നെ അവൾ ഒരുപാടുനല്ല പുസ്തകങ്ങൾ വായിച്ചിരുന്നു. തന്റെ ടീച്ചറായ ജന്നിഫെർ ഹണിയായിരുന്നു മെറ്റിൽഡയുടെ വളരെ അടുത്ത സുഹൃത്ത്. ജന്നിഫെർ മെറ്റിൽഡയുടെ ബുദ്ധിപരമായ കഴിവുകൾ തിരിച്ചറിയുകയും അവളെ പരിഗണിക്കുകയും ചെയ്തിരുന്നു. മെറ്റിൽഡയുടെ ജീവിതത്തിലൂടെ പോകുന്ന നോവൽ വായനക്കാരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ Bird, Elizabeth (7 July 2012). "Top 100 Chapter Book Poll Results". A Fuse #8 Production. Blog. School Library Journal (blog.schoollibraryjournal.com). Archived from the original on 2012-07-13. Retrieved 2015-10-26.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)