Jump to content

കേറ്റ് വിൻസ്ലെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേറ്റ് എലിസബത്ത് വിൻസ്ലെറ്റ്
വെളുത്ത നിറവും തവിട്ട് തലമുടിയും ഉള്ള അതീവസുന്ദരി.
വിൻസ്ലെറ്റ് ഡ്രെസ്സ്‌മേക്കർ സിനിമ പ്രീമിയറിൽ
ജനനം
കേറ്റ് എലിസബത്ത് വിൻസ്ലെറ്റ്

(1975-10-05) 5 ഒക്ടോബർ 1975  (48 വയസ്സ്)
റെഡിങ്, ബെർക്ക്ഷയർ, ഇംഗ്ളണ്ട്
തൊഴിൽനടി, മോഡൽ, ഗായിക
സജീവ കാലം1991–ഇതു വരെ
ജീവിതപങ്കാളി(കൾ)
(m. 2003⁠–⁠2010)
(2011ൽ വിവാഹമോചനം)
പങ്കാളി(കൾ)സ്റ്റീഫൻ ട്രേഡ്‌റെ(1991-1995)
റൂഫസ്‌ സെവെൽ(1995-1996)
ലൂയിസ് ഡൗലെർ(2010-2011)
കുട്ടികൾ3

കേറ്റ് എലിസബത്ത് വിൻസ്ലെറ്റ് (ജ: 5 ഒക്ടോബർ, 1975) ഒരു ഇംഗ്ലീഷ് നടിയാണ്. മൂന്ന് അക്കാഡമി ഫിലിം അവാർഡുകൾ, പുരസ്കാരങ്ങൾ ഉൾപ്പെടെ അക്കാഡമി, എമ്മി, ഗ്രാമി, പുരസ്കാരങ്ങൾ നേടിയ ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണ് കേറ്റ്.ഇംഗ്ലണ്ടിലെ റെഡിങ് പട്ടണത്തിൽ സാലി ആൻന്റെയും(മാതാവ്) റോജർ ജോൺ വിൻസ്ലെറ്റ്(പിതാവ്)ന്റെയും മകളായി ജനിച്ച[1][2] കേറ്റിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1991ൽ ബ്രിട്ടീഷ് ടെലിവിഷനിൽ അഭിനേത്രിയായിട്ടായിരുന്നു[3][4]. ബെർക്ക്ഷയറിൽ വളർന്ന വിൻസ്ലെറ്റ് ചെറുപ്പത്തിൽ തന്നെ നാടകത്തിൽ പരിശീലനം നേടിയിരുന്നു. ഇവരുടെ ആദ്യ ചലച്ചിത്രമായ "ഹെവൻലി ക്രീചേഴ്സ് " (1994), നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങി. തുടർന്ന് "സെൻസ് ആൻഡ്‌ സെൻസിബിലിറ്റി" (1995), ടൈറ്റാനിക് (1997),എന്നീ ചലച്ചിത്രങ്ങൾ അവരെ പ്രശസ്തിയിലേക്ക് ഉയർത്തി. മൂന്ന് വിവാഹങ്ങളിൽനിന്നുമായി മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവർ.

അവലംബം

[തിരുത്തുക]
  1. "Kate Winslet Biography: Film Actress, Television Actress (1975–)". Biography.com (FYI/A&E Networks). Archived from the original on 17 ജൂലൈ 2016. Retrieved 7 ജൂലൈ 2016.
  2. Barratt, Nick (5 December 2005). "Family detective: Kate Winslet". The Daily Telegraph. London. Archived from the original on 3 March 2008.
  3. Vallely, Paul (17 ജനുവരി 2009). "Kate Winslet: The golden girl". The Independent. Archived from the original on 22 മാർച്ച് 2010. Retrieved 3 ഡിസംബർ 2009.
  4. "Profile: Kate Winslet". BBC News. 23 ഫെബ്രുവരി 2009. Archived from the original on 30 സെപ്റ്റംബർ 2009. Retrieved 3 ഡിസംബർ 2009.
"https://ml.wikipedia.org/w/index.php?title=കേറ്റ്_വിൻസ്ലെറ്റ്&oldid=4012670" എന്ന താളിൽനിന്ന് ശേഖരിച്ചത്