മുരുകേഷ് കാക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള നാടക നടനാണ് മുരുകേഷ് കാക്കൂർ ( -17 മേയ് 2016). 2013-ൽ കേരള സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച നടനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[1]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് കാക്കൂർ പിസി പാലത്തെ മണ്ണാറയ്ക്കൽ മാധവൻ വൈദ്യരുടെയും സൗമിനിയുടെയും മകനാണ് മുരുകേഷ്. ഹൈസ്കൂൾ വിദ്യാഭ്യാസ കാലം മുതൽ മുരുകേഷ് അഭിനയിച്ചിരുന്നു. മുരുകേഷിന്റെ ജ്യേഷ്ഠൻ ബിനുകുമാർ നാടകം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ നാടകത്തിലാണ് മുരുകേഷ് ആദ്യമായി ഒരു ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരുകേഷിന്റെ അനുജൻ ഗിരീഷും നാടകകൃത്തായിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങളിലും മുരുകേഷ് അഭിനയിച്ചു. 1986-ൽ മാധവൻ കുന്നത്തറയുടെ അടുക്കലെത്തി. ഇവിടെ കുറേ നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് എട്ടു വർഷങ്ങൾക്കുശേഷം കെ.ടി. മുഹമ്മദിന്റെ കോഴിക്കോട് "കലിംഗ" തിയറ്റേഴ്സിൽ പ്രവേശിച്ചു. ഇത് ഭൂമിയാണ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.[2] മൂന്നു വർഷത്തോളം കലിംഗ സമിതിയിൽ അഭിനയിച്ചു. വടകര വരദ നാടകസമിതിൽ എത്തപ്പെട്ടത്. ഇവിടെ തീർഥാടനം, മാണിക്യക്കല്ല്, അമൃതംഗമയ തുടങ്ങി ഇരുപത്തെട്ടോളം നാടകങ്ങളിൽ അഭിനയിച്ചു.

വാഗ്ഭടാചാര്യ എന്ന നാടകത്തിൽ വാഗ്ഭടാചാര്യന്റെ വേഷം മുരുകേഷ് അവതരിപ്പിച്ചു. ഈ കാലത്താണ് സന്ധ്യയെ വിവാഹം ചെയ്തത്. കുറിയേടത്ത് താത്രി എന്ന നാടകത്തിൽ വ്യത്യസ്തമായ നാലു കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചു. ഇതിൽ ഹിജഡ സ്ത്രീയായും കഥകളിനടനായ കാവുങ്കൽ ശങ്കരപ്പണിക്കരായും താത്രിയുടെ ഭർത്താവ് കുറിയേടത്ത് രാമനായും പിന്നെ സ്മാർത്തവിചാരകനായ വടക്കേടൻ സോമാതിരിയായും അഭിനയിച്ചു.

മാസ് തിയേറ്റേഴ്‌സ് കോഴിക്കോട്, വടകര വരദ, കോഴിക്കോട് കലിംഗ, സങ്കീർത്തന, കൊച്ചിൻ ആദിത്യ, മണപ്പുറം കാർത്തിക, അങ്കമാലി ഭരത ക്ഷേത്ര തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചു.

കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങിയ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. നാടക അഭിനേത്രിയായ സന്ധ്യയെയാണ് മുരുകേഷ് വിവാഹം ചെയ്തിരിക്കുന്നത്.

2016 മേയ് 17-ന് 47-ആം വയസ്സിൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് മരിച്ചു.[3]

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

  • ഇത് ഭൂമിയാണ്
  • ദീപസ്തംഭം മഹാശ്ചര്യം
  • തീർഥാടനം
  • മാണിക്യക്കല്ല്
  • അമൃതംഗമയ
  • കുറിയേടത്ത് താത്രി

പുരസ്കാരങ്ങൾ[തിരുത്തുക]

2013-ൽ കേരള സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "'രാധേയനായ കർണൻ' മികച്ച നാടകം; മുരുകേഷ് നടൻ, സന്ധ്യ മുരുകേഷ് നടി". മാധ്യമം. 2013 ജനുവരി 6. ശേഖരിച്ചത് 2013 ഓഗസ്റ്റ് 8.
  2. "നല്ല നടനും നടിയും ഒരുവീട്ടിലാണ് ടി ആർ ശ്രീഹർഷൻ". ദേശാഭിമാനി. 2013 ജൂൺ 8. ശേഖരിച്ചത് 2013 ഓഗസ്റ്റ് 8.
  3. "ചലച്ചിത്ര-നാടക-സീരിയൽ നടൻ മുരുകേഷ് കാക്കൂർ അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 19 ജൂൺ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ജൂൺ 2016.
"https://ml.wikipedia.org/w/index.php?title=മുരുകേഷ്_കാക്കൂർ&oldid=2364918" എന്ന താളിൽനിന്ന് ശേഖരിച്ചത്