സന്ധ്യ മുരുകേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള നാടകനടിയാണ് സന്ധ്യ മുരുകേഷ്. 2013-ൽ കേരള സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച നടിയായി ഇവർ തിരഞ്ഞെടുക്കപ്പെട്ടു.[1]

ജീവിതരേഖ[തിരുത്തുക]

തൃശൂർ ചേലക്കര പങ്ങാരപ്പിള്ളി കൊറ്റുവീട്ടിൽ രാമചന്ദ്രന്റെയും സുമതിയുടെയും മകളാണ് സന്ധ്യ. കേരള കലാമണ്ഡലത്തിൽനിന്ന് നൃത്തം അഭ്യസിച്ചു. വടകര വരദ നാടകസമിതിയിൽ പകരക്കാരിയായാണ് അഭിനയം ആരംഭിച്ചത്. ഈ കാലത്ത് നാടകനടനായ മുരുകേഷ് കാക്കൂരിനെ വിവാഹം ചെയ്തു. പിന്നീട് പിന്നെ വിക്രമൻനായരുടെ സ്റ്റേജ് ഇന്ത്യ സമിതിൽ അഭിനയിച്ചു. പിന്നീട് അഞ്ചു വർഷത്തോളം നാടകത്തിൽ നിന്നും പിന്മാറി നിന്ന സന്ധ്യ നാടകകൃത്ത് ഹേമന്ദ്കുമാറിന്റെ ആവശ്യ പ്രകാരം കുറിയേടത്ത് താത്രി എന്ന നാടകത്തിലെ താത്രിയെ അവതരിപ്പിച്ചു.[2][3]

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

  • കുറിയേടത്ത് താത്രി

പുരസ്കാരങ്ങൾ[തിരുത്തുക]

2013-ൽ കേരള സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "'രാധേയനായ കർണൻ' മികച്ച നാടകം; മുരുകേഷ് നടൻ, സന്ധ്യ മുരുകേഷ് നടി". മാധ്യമം. 2013 ജനുവരി 6. ശേഖരിച്ചത് 2013 ഓഗസ്റ്റ് 8.
  2. "നല്ല നടനും നടിയും ഒരുവീട്ടിലാണ് ടി ആർ ശ്രീഹർഷൻ". ദേശാഭിമാനി. 2013 ജൂൺ 8. ശേഖരിച്ചത് 2013 ഓഗസ്റ്റ് 8.
  3. "അടുത്ത ഒരു ബെല്ലോടു കൂടി..." മനോരമ ഓൺലൈൻ. 2013 ഒക്ടോബർ 4. ശേഖരിച്ചത് 2013 ഒക്ടോബർ 5.
"https://ml.wikipedia.org/w/index.php?title=സന്ധ്യ_മുരുകേഷ്&oldid=1842412" എന്ന താളിൽനിന്ന് ശേഖരിച്ചത്