മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ദൃശ്യരൂപം
മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°26′49.43″N 76°52′40.41″E / 9.4470639°N 76.8778917°E |
പേരുകൾ | |
ശരിയായ പേര്: | മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കോട്ടയം |
സ്ഥാനം: | മുക്കൂട്ടുതറ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | കൃഷ്ണൻ |
പ്രധാന ഉത്സവങ്ങൾ: | മകരത്തിലെ തിരുവുത്സവം |
വാസ്തുശൈലി: | കേരള-ദ്രാവിഡ ശെെലി |
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ മുക്കൂട്ടുതറയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.ക്ഷേണത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണ്.അയ്യപ്പൻ, ദേവി, നാഗർ എന്നിവർ ഉപദേവതകളായിട്ടുണ്ട്.[1]ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി റബ്ബർ തോട്ടത്തിനുളളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മുക്കൂട്ടുതറയിലെ ഒരു പ്രധാന ആരധനാലയമാണ്.ഫെബ്രൂവരി 3ന് ആരംഭിക്കുന്ന ഉത്സവം 8ന് ആറാട്ടോടെ സമാപിക്കുന്നു.ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ബലി, ആറാട്ട് എഴുന്നളളിപ്പ്, ആറാട്ട് തിരുച്ചെഴുന്നെളളിപ്പ് തുടങ്ങിയവ നടത്തിവരുന്നു.വിവിധ കരകളിൽ നിന്നുളള വർണ്ണാഭമായ ഘോഷയാത്ര ക്ഷേത്രപരിസരത്ത് സമാപിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Sree Krishna Swmai temple Mukkoottuthara". www.hindu-blog.com.
- ↑ "Official facebook page of Mukkoottuthara Thiruvambadi temple". m.facebook.com.