മീനാക്ഷി ചൗധരി
സൗന്ദര്യമത്സര ജേതാവ് | |
ജനനം | Panchkula, Haryana, India |
---|---|
പഠിച്ച സ്ഥാപനം | National Dental College and Hospital |
തൊഴിൽ |
|
ഉയരം | 1.73 m (5 ft 8 in) |
തലമുടിയുടെ നിറം | Black |
കണ്ണിന്റെ നിറം | Brown |
പ്രധാന മത്സരം(ങ്ങൾ) |
|
പ്രധാനമായും തെലുങ്ക് , തമിഴ് സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയും, മോഡലും, പ്രശസ്ത സൗന്ദര്യമത്സര ജേതാവുമാണ് മീനാക്ഷി ചൗധരി. ഫെമിന മിസ് ഇന്ത്യ 2018 മത്സരത്തിൽ ഹരിയാന സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അവർ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇൻ്റർനാഷണൽ 2018 ആയി കിരീടമണിഞ്ഞിരന്നു. മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2018ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായും കിരീടമണിഞ്ഞിട്ടുണ്ട്.[1]
ഇചത വാഹനമുലു നിലുപരഡു (2021) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചൗധരിയുടെ അഭിനയരംഗത്തെ അരങ്ങേറ്റം. അതിനുശേഷം അവർ ഖിലാഡി (2022), HIT: ദി സെക്കൻഡ് കേസ് (2022), ഗുണ്ടൂർ കാരം (2024) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ആണ് അവരുടെ റിലീസ് ആകാനിരിക്കുന്ന ചലച്ചിത്രം.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ഇന്ത്യയിലെ ഹരിയാനയിലെ പഞ്ച്കുലയിലാണ് മീനാക്ഷി ചൗധരി ജനിച്ചത്. അവരുടെ പരേതനായ പിതാവ് ബി ആർ ചൗധരി ഇന്ത്യൻ ആർമിയിൽ കേണലായിരുന്നു.[2] ചണ്ഡിഗഡിലെ സെൻ്റ് സോൾജിയർ ഇൻ്റർനാഷണൽ കോൺവെൻ്റ് സ്‌കൂളിൽ നിന്നാണ് അവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവർ സംസ്ഥാനതല നീന്തൽ താരവും ബാഡ്മിൻ്റൺ താരവുമാണ്.[3] പഞ്ചാബിലെ ദേരാ ബസ്സിയിലുള്ള നാഷണൽ ഡെൻ്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്നാണ് ചൗധരി ഡെൻ്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയത്.[4]
അഭിനയ ജീവിതം
[തിരുത്തുക]ഔട്ട് ഓഫ് ലവ് എന്ന വെബ് സീരീസിലൂടെയാണ് ചൗധരി ആദ്യമായി അഭിനയിച്ചത്. ഇത് ബിബിസി നാടക പരമ്പരയായ ഡോക്ടർ ഫോസ്റ്ററിൻ്റെ ഔദ്യോഗിക രൂപാന്തരമാണ്. വിവാഹിതനുമായുള്ള ബന്ധത്തിൻ്റെ പ്രതികൂല സാഹചര്യങ്ങളും സമ്മർദ്ദങ്ങളും പ്രത്യാഘാതങ്ങളും അഭിമുഖീകരിക്കുന്ന 22 കാരിയായ ആലിയ കശ്യപ് എന്ന കഥാപാത്രത്തെയാണ് അവർ ഇതിൽ അവതരിപ്പിച്ചത്.[5]
2020-ൽ അവർ ഇചത വാഹനമുലു നിലുപരഡു എന്ന തെലുങ്ക് സിനിമയിൽ സുശാന്തിനൊപ്പം നായികയായി.[6] അവരുടെ ഡെൻ്റൽ ബിരുദവും മോഡലിംഗ് അസൈൻമെൻ്റുകളും കൂടാതെ വർക്ക്ഷോപ്പുകളിലും അവർ ചേർന്നിരുന്നു. അവർ നടൻ സുശാന്ത് അക്കിനേനിയെ ആദ്യം പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്.[7] ഈ നടനോടൊപ്പമുള്ള തൻ്റെ ആദ്യ ചിത്രവുമായി ബന്ധപ്പെട്ട് അവർ ഇങ്ങനെയണ് പറഞ്ഞത് - "തമാശയോടെ മറ്റൊരാൾ ആരാണെന്ന് ഞങ്ങൾക്കാർക്കും അറിയില്ല എന്നും. അവൻ ഒരു നടനാണെന്ന് എനിക്കറിയില്ലായിരുന്നു ഞാൻ ഒരു മത്സര വിജയിയാണെന്ന് അവനറിയില്ലായിരുന്നു" എന്നും. വർക്ക്‌ഷോപ്പ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഒരു ഫിലിം സ്‌ക്രിപ്റ്റ് പങ്കിടാൻ സുശാന്ത് അവരെ വിളിച്ചിരുന്നു അത് അവർ സ്വീകരിച്ചു. അവർ ഇതിനെക്കുറിച്ചു പറഞ്ഞത് - "മറ്റൊരു വിധത്തിൽ പറഞ്ഞാൽ എൻ്റെ വർക്ക്ഷോപ്പാണ് എൻ്റെ ഓഡിഷൻ ട്രയലുകളായി മാറിയത്" എന്നാണ്.[7] പിന്നീട് രമേഷ് വർമ്മ പെൻമത്സയുടെ ഖിലാഡി എന്ന സിനിമയിൽ അവർ സൈൻ അപ്പ് ചെയ്തു.[8]
ഹിറ്റ്: ദി സെക്കൻഡ് കേസ് എന്ന തെലുങ്ക് ഭാഷയിലെ മിസ്റ്ററി-ത്രില്ലർ ചിത്രത്തിലും അവർ നായികമാരിൽ ഒരാളായി അഭിനയിച്ചിരുന്നു.[9][10]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "India's Meenakshi Chaudhary is first runner-up at Miss Grand International 2018". India Today (in ഇംഗ്ലീഷ്). Press Trust of India. Archived from the original on 13 April 2021. Retrieved 13 April 2021.
- ↑ "Everything you need to know about Miss Grand International contestant, Meenakshi Chaudhary". Times Now. 23 October 2018. Archived from the original on 26 October 2018. Retrieved 25 October 2018.
- ↑ "In Pics: Know more about Meenakshi Chaudhary, Miss Grand India 2018". The Times of India. Archived from the original on 1 March 2023. Retrieved 25 October 2018.
- ↑ "Meenakshi Chaudhary : Most beautiful photos of Femina Miss India 2018 first runner-up Meenakshi Chaudhary". NewsX. 20 June 2018. Archived from the original on 19 September 2018. Retrieved 19 September 2018.
- ↑ Kalyanam, Rajeshwari (22 December 2019). "A promising debut: Meenakshi Chaudhary". The Hans India. Archived from the original on 24 March 2020. Retrieved 10 February 2020.
- ↑ Nyayapati, Neeshita (30 January 2020). "Sushanth A and Meenakshi Chaudhary's 'Ichata Vahanamulu Nilupa Radu' launched". The Times of India. Archived from the original on 2 February 2020. Retrieved 7 April 2020.
- ↑ 7.0 7.1 Adivi, Shashidhar (6 July 2020). "Meenakshi Chaudhary talks about her route to Tollywood from dentistry". Deccan Chronicle. Archived from the original on 6 July 2020. Retrieved 25 October 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Meenakshi_Khiladi
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Meenakshi Chaudhary on a signing spree in Telugu". 20 March 2021. Archived from the original on 12 April 2021. Retrieved 20 March 2021.
- ↑ "Adivi Sesh and Meenakshi Chaudhary to star in Sailesh Kolanu's HIT 2". The Times of India. 20 March 2021. Archived from the original on 12 April 2021. Retrieved 20 March 2021.