മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ്
Mr. Popper's Penguins
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമാർക്ക് വാട്ടേഴ്സ്
നിർമ്മാണംജോൺ ഡേവിസ്
തിരക്കഥസീൻ ആൻഡേഴ്സ്
ജോൺ മോറിസ്
ജേർഡ് സ്റ്റെം
ആസ്പദമാക്കിയത്മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ് –
റിച്ചാർഡ് ആന്റ് ഫ്ലോറൻസ് അറ്റ്വാറ്റെർ
അഭിനേതാക്കൾജിം കാരി
ആഞ്ചെല ലൻസ്ബെറി
സംഗീതംറോൾഫ് കെന്റ്
ഛായാഗ്രഹണംഫ്ലോറിയൻ ബാൾഹസ്
ചിത്രസംയോജനംബ്രൂസ് ഗ്രീൻ
സ്റ്റുഡിയോഡേവിസ് എന്റർടെയിന്റ്മെന്റ്
വിതരണംട്വന്റീത് സെഞ്ച്വറി ഫോക്സ്
റിലീസിങ് തീയതി2011, ജൂൺ 17
സമയദൈർഘ്യം94 മിനിറ്റ്
രാജ്യം United States
ഭാഷഇംഗ്ലീഷ്
ബജറ്റ്$55 മില്ല്യൻ [1]
ആകെ$187,361,754 [2]

റിച്ചാർഡ് ആന്റ് ഫ്ലോറൻസ് അറ്റ്വാറ്റെർ എന്ന രചയിതാക്കളുടെ മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ് എന്ന കുട്ടികളുടെ പുസ്തകത്തെ ആസ്പദമാക്കി 2011 - പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ്. 2011 ഓഗസ്റ്റ് 12-ന് റിലീസിങ് നിശ്ചയിച്ചിരുന്ന ചിത്രം ജൂൺ 17-നാണ് പ്രദർശനത്തിനെത്തിയത്[3].

മാർക്ക് വാട്ടേഴ്സ് സംവിധാനം ചെയ്ത ചിത്രത്തിൽ ജിം കാരി, ആഞ്ചെല ലാൻസ്ബറി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോൺ ഡേവീസ് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ സീൻ ആൻഡേഴ്സ്, ജോൺ മോറിസ്, ജേർഡ് സ്റ്റെം എന്നിവരാണ് തയ്യാറാക്കിയിരിക്കുന്നത്. പോപ്പറുടെ ഭവനത്തിൽ എത്തുന്ന പെട്ടിയിൽ നിന്നും ലഭിക്കുന്ന ആറ് ജെന്റൂ പെൻഗ്വിനുകളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]