മാർഗരറ്റ് ഹെയ്ഗ് തോമസ്, 2nd വിസ്കൗണ്ടസ് റോണ്ട്ഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

The Viscountess Rhondda
MARGARET MACKWORTH, VISCOUNTESS RHONDDA.jpg
മാർഗരറ്റ് മാക്വർത്ത്, c. 1915
ജനനം
മാർഗരറ്റ് ഹെയ്ഗ് തോമസ്

(1883-06-12)12 ജൂൺ 1883
മരണം20 ജൂലൈ 1958(1958-07-20) (പ്രായം 75)
ലണ്ടൻ, ഇംഗ്ലണ്ട്, യുകെ
അറിയപ്പെടുന്നത്Suffragette and women's rights campaigner; business woman; Lusitania survivor
ജീവിതപങ്കാളി(കൾ)സർ ഹംഫ്രി മാക്വർത്ത് (1908–1922) (divorced)
മാതാപിതാക്ക(ൾ)സിബിൽ മാർഗരറ്റ് ഹെയ്ഗ്
ഡേവിഡ് ആൽഫ്രഡ് തോമസ്

വെൽഷ് പ്രഭുസഭയിലെ ഒരു വനിതാ അംഗവും ബിസിനസ്സ് വുമണും സജീവ സഫ്രാജിസ്റ്റുമായിയിരുന്നു മാർഗരറ്റ് ഹെയ്ഗ് മാക്വർത്ത് (മുമ്പ്, തോമസ്), രണ്ടാം വിസ്കൗണ്ടസ് റോണ്ട്ഡ ( ജീവിതകാലം, 12 ജൂൺ 1883 - 20 ജൂലൈ 1958).

ആദ്യകാലജീവിതം[തിരുത്തുക]

മാർഗരറ്റ് ഹെയ്ഗ് തോമസ് 1883 ജൂൺ 12 ന് ലണ്ടനിൽ ജനിച്ചു. വ്യവസായിയും രാഷ്ട്രീയക്കാരനുമായ ഡേവിഡ് ആൽഫ്രഡ് തോമസ്, ഒന്നാം വിസ്കകൗണ്ട് റോണ്ട്ഡ, സിബിൽ ഹെയ്ഗ് എന്നിവർ അവരുടെ മാതാപിതാക്കളായിരുന്നു. തന്റെ ആത്മകഥയിൽ മാർഗരറ്റ് എഴുതി 'തന്റെ കുഞ്ഞ് മകൾ ഫെമിനിസ്റ്റാകാൻ അമ്മ ആവേശത്തോടെ പ്രാർത്ഥിച്ചു', മാത്രമല്ല സ്ത്രീകളുടെ അവകാശങ്ങൾക്കായി അഭിനിവേശമുള്ള ഒരു പ്രവർത്തകയാകാനും.

ഏകമകളായ അവർ ന്യൂപോർട്ടിനടുത്തുള്ള ലാൻ‌വെർ‌ൻ‌ ഹൗസിൽ‌ 13 വയസ്സുവരെ വളർന്നു. ബോർഡിംഗ് സ്കൂളിലേക്ക് പോകുമ്പോൾ, ആദ്യം നോട്ടിംഗ് ഹിൽ‌ ഹൈസ്കൂളിലേക്കും പിന്നീട് സെൻറ് ആൻഡ്രൂവിലെ സെന്റ് ലിയോനാർഡ്സ് സ്കൂളിലേക്കും പോയി. 1904 ൽ, 19 വയസ്സുള്ളപ്പോൾ, ഓക്സ്ഫോർഡിലെ സോമർവില്ലെ കോളേജിൽ ചരിത്രം പഠിച്ചു. അദ്ധ്യാപകർ അവരുടെ അക്കാദമിക് പുരോഗതിയെക്കുറിച്ച് നല്ല പ്രതികരണം നൽകിയിട്ടും രണ്ട് കാലാവധിക്കുശേഷം കുടുംബത്തോടൊപ്പം താമസിക്കാൻ അവർ ലാൻ‌വെർണിലേക്ക് മടങ്ങി.

മരണാനന്തര അംഗീകാരം[തിരുത്തുക]

അവരുടെ ബഹുമാനാർത്ഥം 2015 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് വാർഷിക മാക്വർത്ത് പ്രഭാഷണം ആരംഭിച്ചു.[1]

2018 ൽ അനാച്ഛാദനം ചെയ്ത ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലെ മില്ലിസെന്റ് ഫോസെറ്റിന്റെ പ്രതിമയുടെ തൂണിൽ അവരുടെ പേരും ചിത്രവും (മറ്റ് 58 വനിതാ വോട്ടവകാശ പിന്തുണക്കാരും)കാണാം[2][3][4]കാർഡിഫിൽ സ്ഥാപിച്ച ഒരു സ്ത്രീയുടെ ആദ്യ പ്രതിമ ചിത്രീകരിക്കപ്പെട്ടത് 2019 ൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത അഞ്ച് സ്ത്രീകളിൽ ഒരാളാണ് ലേഡി റോണ്ട്ഡ.[5]

അവലംബം[തിരുത്തുക]

  1. "Institute of Directors launch annual Mackworth Lecture"
  2. "Historic statue of suffragist leader Millicent Fawcett unveiled in Parliament Square". Gov.uk. 24 April 2018. ശേഖരിച്ചത് 24 April 2018.
  3. Topping, Alexandra (24 April 2018). "First statue of a woman in Parliament Square unveiled". The Guardian. ശേഖരിച്ചത് 24 April 2018.
  4. "Millicent Fawcett statue unveiling: the women and men whose names will be on the plinth". iNews. ശേഖരിച്ചത് 2018-04-25.
  5. Carolyn Hitt (11 January 2019). "Hidden Heroines: Will Lady Rhondda win your statue vote?". BBC News. ശേഖരിച്ചത് 12 January 2019.

പുറംകണ്ണികൾ[തിരുത്തുക]

Peerage of the United Kingdom
മുൻഗാമി
David Alfred Thomas
Viscountess Rhondda
1919–1958
Succeeded by
Title extinct