Jump to content

മാർഗരറ്റ് ഡെസെൻഫാൻസിന്റെ ഛായാചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moussa Ayoub's copy of the original portrait.

1757-ൽ ഇംഗ്ലീഷ് ചിത്രകാരൻ ജോഷ്വാ റെയ്നോൾഡ്സ് ചിത്രീകരിച്ച മാർഗരറ്റ് ഡെസൻഫാൻസിന്റെ ഒരു ചിത്രമാണ് പോർട്രയിറ്റ് ഓഫ് മാർഗരറ്റ് ഡെസെൻഫാൻസ്.[1]1791-ൽ ഈ ചിത്രം അവരുടെ ഭർത്താവായ നോയിലിന്റെ കലാ ശേഖരത്തിൻറെ ഭാഗമായിരുന്നെങ്കിലും 1930-ൽ ലേലത്തിൽ വിറ്റഴിക്കുന്നത് വരെ സ്വന്തം കുടുംബത്തിന്റെ ശേഖരത്തിൽ തന്നെ തുടർന്നു.[2] ആ വർഷം തന്നെ ഡൾവിച്ച് കോളേജ് ഏർപ്പാടുചെയ്ത് മൗസ അയൂബ് യഥാർത്ഥചിത്രത്തിൻറെ പകർപ്പ് നിർമ്മിച്ചിരുന്നു. മാർഗരറ്റും ഭർത്താവും സ്ഥാപിച്ച ഡ്യുലവിച്ച് പിക്ചർ ഗ്യാലറിയിൽ ഒരു വാർഷിക എക്സിബിഷനിൽ പ്രദർശിപ്പിക്കാനായി ഒരു സ്വകാര്യ ഉടമസ്ഥൻ കടമെടുത്ത ഈ ചിത്രം 2013-ൽ നഷ്ടപ്പെട്ടിരുന്നു.[3].

അവലംബം

[തിരുത്തുക]
  1. Simon, Robin (2002). "Editor's Choice". The British Art Journal. JSTOR 41614425.
  2. "2013 Display: Margaret Desenfans". Dulwich Picture Gallery. Retrieved 2018-04-17.
  3. "Mrs Margaret Desenfans | Dulwich Picture Gallery". www.dulwichpicturegallery.org.uk. Retrieved 2016-03-08.