മാർക് മാനദണ്‌ഡങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MARC
എക്സ്റ്റൻഷൻ.mrc, .marc
ഇന്റർനെറ്റ് മീഡിയ തരംapplication/marc

ലൈബ്രറി കാറ്റലോഗുകൾ (ഗ്രന്ഥസൂചി) ഡിജിറ്റൽ രൂപത്തിൽ സൂചിപ്പിക്കുവാനും ആശയവിനിമയം നടത്തുവാനുമുള്ള ഒരു മാനദണ്‌ഡമാണ് മാർക് (MARC standards).[1]

ചരിത്രം[തിരുത്തുക]

1960 കളിൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രഞ്ജനായ ഹെൻറിയറ്റ് അവ്രാം ലൈബ്രറി ഓഫ് കോൺഗ്രസ്സുമായി ചേർന്നാണ് മാർക് രൂപഘടന വികസിപ്പിച്ചത്. 1971 ഓടുകൂടി അമേരിക്കയിലെ ലൈബ്രറികൾ ഗ്രന്ഥസൂചികൾ പരസ്പരം വിതരണം ചെയ്യാനും മറ്റും വ്യാപകമായി മാർക് രൂപഘടന ഉപയോഗിച്ചു തുടങ്ങി. മാർക് രൂപഘടനയെ 1973 ൽ അന്താരാഷ്ട്ര മാനദണ്‌ഡമായി അംഗീകരിച്ചു. മാർകിന്റെ പല പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. അവ പലതും ലോകത്തിൽ ഉപയോഗത്തിലുള്ളതുമാണ്. അവയിൽ ഏറ്റവും പ്രചാരത്തിലുള്ള പതിപ്പാണ് 1999 ൽ പുറത്തിറക്കിയ മാർക് 21 രൂപഘടന. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Schudel, Matt. "Henriette Avram, 'Mother of MARC,' Dies". Library of Congress. Retrieved June 22, 2013.
  2. Schudel, Matt. "Henriette Avram, 'Mother of MARC,' Dies". Library of Congress. Retrieved June 22, 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർക്_മാനദണ്‌ഡങ്ങൾ&oldid=3788936" എന്ന താളിൽനിന്ന് ശേഖരിച്ചത്