മാറ്റച്ചന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് എല്ലാവർഷവും നടത്തുന്ന വിഷുക്കാല വിപണിയാണ് മാറ്റച്ചന്ത എന്ന പേരിൽ അറിയപ്പെടുന്നത് [1]. മാറ്റച്ചന്ത നടന്നു വരുന്ന ചേന്ദമംഗലം പാലിയം സ്കൂൾ മൈതാനം മാറ്റപ്പാടം എന്ന് അറിയപ്പെടുന്നു.

ചരിത്രം[തിരുത്തുക]

നാണയ കൈമാറ്റ വ്യവസ്ഥി നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ബാർട്ടർ സമ്പ്രദായത്തിലാണ് മാറ്റച്ചന്ത ആരംഭിക്കുന്നത്. കൊച്ചിരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാരാണ് മാറ്റച്ചന്തയ്ക് തുടക്കം കുറിച്ചത്. പാലിയത്തച്ഛന്മാരുടെ കാലശേഷവും മാറ്റച്ചന്ത മുടക്കം കൂടാതെ വിഷുത്തലേന്നുള്ള രണ്ട് ദിവസങ്ങളിലായി നടന്നു വരുന്നു.ആദ്യ ദിവസത്തെ മാറ്റത്തെ ചെറിയ മാറ്റമെന്നും വിഷുത്തലേന്നുള്ള മാറ്റത്തെ വലിയ മാറ്റമെന്നും പറയുന്നു. ഇപ്പോൾ സാധനകൈമാറ്റ വ്യവസ്ഥയ്ക് പകരം ഇന്ന് നാണയ വിനിമയത്തിലൂടെയാണ് മാറ്റച്ചന്ത നടക്കുന്നത്.

മകുടം[തിരുത്തുക]

മാറ്റച്ചന്തയുടെ പ്രധാന ആകർഷണമാണ് മകുടമെന്ന കളിപ്പാട്ടം[2] .ചിരട്ടയും തുകലും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ വിഭവങ്ങൾകൊണ്ട് നിർമ്മിക്കുന്ന മകുടം മാറ്റച്ചന്തയിൽ മാത്രമേ ലഭിക്കുകയുള്ളു. കൃഷ്ണൻ എന്ന വ്യക്തിയാണ് ആണ്ട് തോറും താൻ നിർമ്മിച്ച മകുടങ്ങൾ വില്പനയ്ക്കായി മാറ്റച്ചന്തയിലെത്തുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഗതകാല സ്മരണകളുണർത്തി ചേന്ദമംഗലത്ത് വിഷുമാറ്റച്ചന്ത ഇന്ന്". ജനയുഗം ഓൺലൈൻ. 13-ഏപ്രിൽ-2013. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "മാറ്റച്ചന്ത- ആൻ എക്സ്ചേഞ്ച് ഓഫ് ഫ്രണ്ട്ഷിപ്പ്". മലയാള മനോരമ ഓൺലൈൻ എഡിഷൻ (ഇംഗ്ലീഷ്). 13-ഏപ്രിൽ-2013. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=മാറ്റച്ചന്ത&oldid=3788876" എന്ന താളിൽനിന്ന് ശേഖരിച്ചത്