മാനസി പ്രധാൻ
മാനസി പ്രധാൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | എം.എ (ഒഡീഷ സാഹിത്യം) എൽ.എൽ.ബി |
കലാലയം | ഉത്കൽ സർവ്വകലാശാല, ജി.എം. ലോ കോളേജ്, പുരി |
തൊഴിൽ | വനിതാക്ഷേമ പ്രവർത്തക, രചയിതാവ്, കവയിത്രി |
സംഘടന(കൾ) | നിർഭയ വാഹിനി, നിർഭയ സമരോഹ് |
അറിയപ്പെടുന്ന കൃതി | ആകാശദീപ, സ്വാഗതിക |
പ്രസ്ഥാനം | ഹോണർ ഫോർ വിമൻസ് നാഷണൽ ക്യാംപെയിൻ |
പുരസ്കാരങ്ങൾ | സ്ത്രീ ശക്തി പുരസ്കാർ (2013) ഔട്ട്സ്റ്റാൻഡ്ങ് വിമൻ പുരസ്കാരം (2011) |
ഇന്ത്യയിൽ നിന്നുമുള്ള ഒരു വനിതാക്ഷേമ പ്രവർത്തകയാണ് മാനസി പ്രധാൻ (ജനനം 1962 ഒക്ടോബർ 4). 2013 ലെ റാണി ലക്ഷ്മിഭായ് സ്ത്രീ ശക്തി പുരസ്കാരം മാനസി പ്രധാൻനു ലഭിച്ചു.[1] സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഹോണർ ഫോർ വുമൺ നാഷണൽ കാംപെയിൻ എന്ന ദേശീയ സംഘടന ആരംഭിച്ചത് മാനസിയുടെ നേതൃത്വത്തിലാണ്. 2011 ലെ ഔട്ട്സ്റ്റാന്റിങ് വുമൺ പുരസ്കാരം, മിഷണറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ മേരി പ്രേമയുമായി മാനസി പങ്കുവെച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വനിതാവിമോചന മുന്നേറ്റത്തിന്റെ മുൻനിര പ്രവർത്തകരിലൊരാളാണ് മാനസി. വനിതാ വിമേോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്രസംഘടനകളിലും, പ്രസിദ്ധീകരണങ്ങളിലും നിറഞ്ഞ സാന്നിദ്ധ്യമാണ് മാനസി.
ആദ്യകാല ജീവിതം
[തിരുത്തുക]ഒഡീഷയിലെ കോർദ ജില്ലയിലുള്ള വിദൂരഗ്രാമമായ ആയതൂരിലെ ഒരു സാധാരണകുടുംബത്തിലാണ് മാനസി ജനിച്ചത്. ഹേമലത പ്രധാനും, ഗോധാബരീഷ് പ്രധാനുമായിരുന്നു മാതാപിതാക്കൾ. നാലു മക്കളിൽ ഏറ്റവും മുതിർന്ന ആളായിരുന്നു മാനസി. രണ്ട് അനിയത്തിമാരും, ഒരു അനിയനുമായിരുന്നു മാനസിയുടെ സഹോദരങ്ങൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നത് വിലക്കപ്പെട്ടിരുന്ന ഒരു സ്ഥലമായിരുന്നു ആയതൂർ ഉൾപ്പെടുന്ന ബാണാപുർ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, തന്റെ വിദ്യാഭ്യാസം നിറുത്തേണ്ടി വരുമോ എന്നു മാനസി ഭയന്നിരുന്നു. പോയി വരാവുന്ന ദൂരത്തിൽ ഹൈസ്കൂളുകൾ ഒന്നും തന്നെ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. ഏറ്റവും അടുത്തുള്ള ഹൈസ്കൂൾ പതിനഞ്ചു കിലോമീറ്റർ അകലെയായിരുന്നു. നിശ്ചയദാർഢ്യം കൈവിടാതിരുന്ന മാനസി ദിവസേന അത്രയും ദൂരം യാത്രചെയ്ത് പഠിച്ച് തന്റെ ഗ്രാമത്തിലെ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ പെൺകുട്ടി എന്ന ബഹുമതിനേടി.
മാനസിയുടെ ഉന്നതവിദ്യാഭ്യാസത്തെക്കരുതി, ആ കുടുംബം അടുത്ത നഗരമായ പുരിയിലേക്ക് താമസം മാറി. കൃഷിയിൽ നിന്നുമുള്ള തുഛമായ വരുമാനം കൊണ്ട് ആ കുടുംബത്തിനു കഴിയാനാകുമായിരുന്നില്ല. പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞതോടെ, കുടുംബത്തെ സഹായിക്കാനായും, തന്റെ പഠനം തുടരാനുമായി മാനസി ചെറിയ ജോലികൾക്കായി പോയി തുടങ്ങി. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും, ഒഡീഷ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും മാനസി കരസ്ഥമാക്കി. ജി.എം ലോ കോളേജിൽ നിന്നും നിയമത്തിലും മാനസി ബിരുദം നേടി.[2]
ഔദ്യോഗിക ജീവിതം
[തിരുത്തുക]ഒഡീഷ സർക്കാരിന്റെ സാമ്പത്തിക വകുപ്പിലും, ആന്ധ്രാ ബാങ്കിലും മാനസി കുറച്ചു കാലം ജോലി ചെയ്തിരുന്നു. വ്യവസായം തുടങ്ങാനായി ഈ രണ്ടു ജോലികളും മാനസി ഉപേക്ഷിച്ചു. ഒക്ടോബർ 1983 നു തന്റെ ഇരുപത്തിഒന്നാമത്തെ വയസ്സിൽ മാനസി ഒരു പ്രിന്റിങ് പ്രസ്സ് ആരംഭിച്ചു. പ്രസ്സ് അഭൂതപൂർവ്വമായി വളർച്ച കൈവരിക്കുകയും, മാനസി അക്കാലത്തെ അറിയപ്പെടുന്ന ഒരു സംരംഭക ആയി തീരുകയും ചെയ്തു.[3]
സാമൂഹ്യപ്രവർത്തനം
[തിരുത്തുക]പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെ 1987ൽ മാനസി OYSS Women എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന രൂപീകരിച്ചു.[4][5] നേതൃത്വപരിശീലനം, വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വയംപ്രതിരോധം എന്നിങ്ങനെ വിവിധ മേഖലകളിലായി ഈ സംഘടന പരിശീലനം നൽകി. ആത്മവിശ്വാസത്തോടെ ജീവിക്കാനും, സ്വന്തം മേഖല തിരഞ്ഞെടുക്കാനും ഈ പ്രവർത്തനങ്ങൾ ആയിരക്കണക്കിനു പെൺകുട്ടികൾക്ക് സഹായമായി.[6]
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "President Confers Stree Shakti Puruskar on International Women's Day". Press Information Bureau (Government of India). 2014-03-08. Retrieved 2017-03-15.
- ↑ "Manasi pradhan wins Rani Laxmi bhai puraskar". Orissapost. 2014-03-08. Archived from the original on 2017-03-18. Retrieved 2017-03-18.
- ↑ "Manasi pradhan wins Rani Laxmi bhai puraskar". Orissapost. 2014-03-08. Archived from the original on 2017-03-18. Retrieved 2017-03-18.
- ↑ "Roadmap drawn for rural women empowerment". The Pioneer. 2013-06-23. Archived from the original on 2017-03-18. Retrieved 2017-03-18.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Odisha: RCM and GM Law College conferred prestigious Model UN Medals". Odishadiary. 2013-01-11. Archived from the original on 2017-03-18. Retrieved 2017-03-28.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "NCW chief inaugurates Women's Rights Stall at Puri". The Pioneer. 2014-07-04. Archived from the original on 2017-03-18. Retrieved 2017-03-18.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Odisha's Manasi Pradhan first woman who got Rani Laxmibai National Stree Shakti Puraskar from India President". Eodisha. 2014-03-08. Archived from the original on 2017-03-18. Retrieved 2017-03-18.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Odisha's Manasi Pradhan first woman who got Rani Laxmibai National Stree Shakti Puraskar from India President". Eodisha. 2014-03-08. Archived from the original on 2017-03-18. Retrieved 2017-03-18.
{{cite web}}
: CS1 maint: bot: original URL status unknown (link)