ഉള്ളടക്കത്തിലേക്ക് പോവുക

മാനസസരോവരം

Coordinates: 30°39′N 81°27′E / 30.65°N 81.45°E / 30.65; 81.45
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാനസരോവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lake Mansarovar
Lake Manasarovar with Mount Kailash in the background
സ്ഥാനംBurang County, Ngari Prefecture, Tibet Autonomous Region, China
നിർദ്ദേശാങ്കങ്ങൾ30°39′N 81°27′E / 30.65°N 81.45°E / 30.65; 81.45
തദ്ദേശീയ നാമംError {{native name}}: an IETF language tag as parameter {{{1}}} is required (help)
ഉപരിതല വിസ്തീർണ്ണം320 കി.m2 (3.4×109 sq ft)
പരമാവധി ആഴം100 മീ (330 അടി)
ഉപരിതല ഉയരം4,600 മീ (15,100 അടി)
FrozenWinter

ചൈനയുടെ സ്വയം ഭരണ പ്രദേശമായ ടിബറ്റിലെ ലാസയിൽ നിന്നും ഏകദേശം 2000 കി.മീ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ്‌ മാനസ സരോവരം. മാനസ സരോവരത്തിന്റെ പടിഞ്ഞാറുഭാഗത്തായി രാക്ഷസ്‌താൽ എന്ന തടാകവും വടക്കുമാറി കൈലാസ പർവ്വതവും സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയുന്ന ശുദ്ധജല തടാകങ്ങളിൽ ഒന്നായ മാനസസരോവരം, സമുദ്ര നിരപ്പിൽ നിന്നും 4656 മീറ്റർ ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഏതാണ്ട്‌ വൃത്താകൃതിയിലുള്ള മാനസ സരോവരത്തിന്റെ ചുറ്റളവ്‌ ഏകദേശം 88 കി.മീ. വരും. 90 മീറ്റർ ആഴമുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്ന ഈ തടാകം 320 ച.കി.മീ. വിസ്തൃതിയിൽ പരന്നു കിടക്കുന്നു. ശൈത്യകാലത്ത്‌ ഈ തടാകം ഘനീഭവിയ്ക്കുകയും ഗ്രീഷ്മകാലമാകുമ്പോൾ മാത്രം തിരികെ വെള്ളമായി മാറുകയും ചെയ്യുന്നു. സിന്ധു, സത്‌ലജ്‌, ബ്രഹ്മപുത്ര, കർണാലി എന്നീ നദികളുടെ ഉദ്ഭവസ്ഥാനങ്ങൾ മാനസ സരോവരത്തിന്റെ വളരെ അടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌.

സാംസ്കാരിക പ്രാധാന്യം

[തിരുത്തുക]

കൈലാസ പർവ്വതത്തെപ്പോലെ, മാനസ സരോവരവും ഇന്ത്യയിൽ നിന്നും, ടിബറ്റിൽ നിന്നും മറ്റു സമീപരാജ്യങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങളെ ആകർഷിയ്ക്കുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ്‌. നിരന്തരമായ തീർത്ഥയാത്രകൾ ഇവിടേയ്ക്ക്‌ ആസൂത്രണം ചെയ്യപ്പെടാറുണ്ട്‌; എല്ലാ വർഷവും ഇന്ത്യയിൽ നിന്നും പുറപ്പെടാറുള്ള സുപ്രസിദ്ധമയ കൈലാസ മാനസസരോവര യാത്ര ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്‌. തീർഥാടകർ മാനസസരോവരത്തിലെ ജലത്തിൽ സ്നാനം നടത്തുന്നത്‌ ഒരു പുണ്യകർമ്മമായി കരുതുന്നു.

ഹിന്ദു വിശ്വാസപ്രമാണങ്ങളനുസരിച്ച്‌ ബ്രഹ്മാവിന്റെ മനസ്സിലാണ്‌ ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ ഇതിനാലാണ്‌ മാനസസരോവരം എന്ന പേരിൽ ഈ തടാകം അറിയപ്പെടുന്നത്‌. ബുദ്ധമതക്കാരും ഈ തടാകത്തെ പവിത്രമായി കണക്കാക്കുന്നു. മായാ റാണി ശ്രീ ബുദ്ധനെ ഗർഭം ധരിച്ചത്‌ ഈ തടാകത്തിന്റെ തീരത്തുവച്ചാണെന്ന് അവർ വിശ്വസിക്കുന്നു. ഈ തടാകത്തിന്റെ തീരത്തായി അനേകം സന്യാസി മഠങ്ങളും സ്ഥിതി ചെയ്യുന്നു[1]

അവലംബം

[തിരുത്തുക]
  1. "മാനസസരോവരം-English". Retrieved 2007-03-17.
"https://ml.wikipedia.org/w/index.php?title=മാനസസരോവരം&oldid=4547451" എന്ന താളിൽനിന്ന് ശേഖരിച്ചത്