മാദിക ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂർ ജില്ലയിൽ ചക്ലിയ വിഭാഗം സംസാരിക്കുന്ന ഗോത്ര ഭാഷയാണ് മാദിക. [1]

ലിപി[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കരുവള്ളൂർ പ്രദേശത്തെ ചക്ലിയ വിഭാഗങ്ങൾക്കിടയിലാണ് മാദിക ഭാഷ പ്രചാരത്തിലുള്ളത്. തുളു, തെലുഗു, മലയാളം, തമിഴ് ഭാഷകൾ ചേർന്ന സങ്കര ഭാഷയായ മാദികയ്ക്ക് ലിപിയില്ല.

ചരിത്രം[തിരുത്തുക]

ആന്ധ്രപ്രദേശിന്റെയും കർണ്ണാടകയുടെയും അതിർത്തിയിലെ കുന്നുംപുറങ്ങളിൽ താമസിച്ച് വന്നിരുന്ന മാദികർ (ചക്ലിയർ) എന്ന പേരിൽ അറിയപ്പെടുന്ന ഗോത്ര വർഗം നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ മലബാർ ഭാഗത്തേയ്ക്ക് പാലായനം ചെയ്ത് കരുവളളൂർ - കണ്ണൂർ ഭാഗങ്ങളിൽ താമസമാക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. The FourthTV
"https://ml.wikipedia.org/w/index.php?title=മാദിക_ഭാഷ&oldid=4016240" എന്ന താളിൽനിന്ന് ശേഖരിച്ചത്