മാഗ്നറ്റിക് ഹിൽ (ഇന്ത്യ)

Coordinates: 34°10′16″N 77°21′09″E / 34.1710°N 77.3525°E / 34.1710; 77.3525
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഗ്നറ്റിക് ഹിൽ, ലഡാക്ക്, ഇന്ത്യ
ലഡാക്കിലെ മാഗ്നറ്റിക് ഹില്ലിനടുത്തുള്ള സൈൻ ബോർഡ്.

ലഡാക്കിലെ ലേ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു "ഗ്രാവിറ്റി ഹിൽ" ആണ് മാഗ്നറ്റിക് ഹിൽ.[1] ഇവിടുത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ കാരണം, ഇതിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് ഇച്ഛാപൂർവ്വകമല്ലാതെ തന്നത്താനെ കുന്ന് കയറുന്നതായി തോന്നുന്നു. അവിടുത്തെ പ്രദേശത്തിന്റെ പശ്ചാത്തലവും ചുറ്റുമുള്ള ചരിവുകളുമെല്ലാം ചേർന്നാണ് കാഴ്ചയെ ഇത്തരത്തിൽ ആക്കുന്നത്. കുന്നിൽ എത്തിപ്പെടുന്ന വസ്തുക്കൾക്കും കാറുകൾക്കും ചിലപ്പോൾ ഗുരുത്വാകർഷണക്കുറവോടെ മുകളിലേയ്ക്ക് കയറുന്നതായി അനുഭവപ്പെടുന്നു. എന്നാൽ യഥാർത്ഥത്തിൽ അവ ഇറക്കം ഇറങ്ങുകയാണ് ചെയ്യുന്നത്.[2]

ഇത്തരത്തിലുള്ള ഇന്ത്യയിലെ മറ്റു രണ്ടു മാഗ്നറ്റിക് കുന്നുകൾ ഗുജറാത്തിലാണുള്ളത്. ഒന്നാമത്തെത് ഭുജിനടുത്തും (കാലോ ഡൻഗർ - ബ്ലാക്ക് ഹിൽസ്) രണ്ടാമത്തെത് തുൽസി ശ്യാമിലും.

അവലംബം[തിരുത്തുക]

  1. "Magnetic Hill Leh, Jammu & Kashmir". Retrieved 6 March 2016.
  2. "NOTHING MAGNETIC ABOUT MAGNETIC HILL". 31 July 2015. Retrieved 11 March 2016.

34°10′16″N 77°21′09″E / 34.1710°N 77.3525°E / 34.1710; 77.3525