മാക് സംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു എഫ്/എ-18 വിമാനം ശബ്ദവേഗതയിലെത്തുന്നതിനുമുമ്പ്

ഒരു വസ്തുവിന്റെ ഒരു മാധ്യമത്തിന്റെ സഞ്ചാരവേഗതയും ആ മാധ്യമത്തിൽ ശബ്ദത്തിന്റെ വേഗതയും തമ്മിലുള്ള അനുപാതത്തിനെയാണ് മാക് സംഖ്യ എന്നുപറയുന്നത്. അന്തരീക്ഷം, ഉയരം, താപനില എന്നിവയുടെ അടിസ്ഥാനത്തിൽ ലായനികളുടെയും, വാതകങ്ങളുടേയും, വസ്തുക്കളുടെയും വേഗത മാറുന്നതിനാൽ അവയെ അതേ അവസ്ഥയിലുളള ശബ്ദ വേഗതയുമായി താരതമ്യം ചെയ്യുന്നതിന് മാക് സംഖ്യ ഉപയോഗിക്കുന്നു. ഇവ കൂടുതലായും വിമാനങ്ങളുടെ വേഗത സുചിപ്പിക്കാൻ ഉപയോഗിക്കുന്നു. മാക് സംഖ്യ ഒന്നിൽകൂടുതലായാൽ വസ്തു ശബ്ദാതിവേഗത്തിലാണ് എന്നുപറയാം. ഏണസ്റ്റ് മാക് എന്ന ശാസ്ത്ര‍ജ്ഞന്റെ സ്മരണാർത്ഥമാണ് ഈ പേര് നല്കിയത്.

സൂത്രവാക്യം

ഇതിൽ

- മാക് സംഖ്യ
- വസ്തുവിന്റെ വേഗത കൂടാതെ
- അതേ അവസ്ഥയിൽ ശബ്ദ വേഗതയെ സൂചിപ്പിക്കുന്നു


മാക് സംഖ്യയുടെ അടിസ്ഥാനത്തിൽ നാമകരണം

M<1 : സബ്സോണിക്
0.8<M<1 : ട്രാൻസോണിക്
1<M<3 : സൂപ്പർസോണിക്
3<M<5 : ഹൈ സൂപ്പർസോണിക്
M>5 : ഹൈപ്പർസോണിക്

"https://ml.wikipedia.org/w/index.php?title=മാക്_സംഖ്യ&oldid=2112460" എന്ന താളിൽനിന്നു ശേഖരിച്ചത്