മാംനൂൻ ഹുസൈൻ
Mamnoon Hussain ممنون حسین | |
|---|---|
![]() മാംനൂൻ ഹുസൈൻ (2014) | |
| 12th President Of Pakistan Elect | |
| Assuming office 8 September 2013 | |
| Succeeding | Asif Ali Zardari |
| Governor of Sindh | |
| പദവിയിൽ 1999–1999 | |
| മുൻഗാമി | Moinuddin Haider |
| പിൻഗാമി | Azim Daudpota |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 2 മാർച്ച് 1940 വയസ്സ്) Agra, British Raj (now India) |
| രാഷ്ട്രീയ കക്ഷി | Pakistan Muslim League (N) |
| അൽമ മേറ്റർ | Institute of Business Administration, Karachi |
പാകിസ്താൻ മുസ്‌ലിം ലീഗ് (പി.എം.എൽ.(എൻ)) നേതാവും വ്യാപാരിയും പാകിസ്താന്റെ പന്ത്രണ്ടാമത്തെ പ്രസിഡന്റുമാണ് മാനൂൺ ഹുസൈൻ (2 മാർച്ച് 1940) .
ജീവിതരേഖ
[തിരുത്തുക]ഇന്ത്യൻ വംശജനായ മാംനൂൻ ആഗ്രയിലാണ് ജനിച്ചത്. വിഭജനത്തിനുശേഷം കുടുംബം കറാച്ചിയിലേക്ക് കുടിയേറി. 1965ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽനിന്ന് ബിരുദം നേടി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തനായ അദ്ദേഹം 1999 ൽ സിന്ധ് പ്രവിശ്യാ ഗവർണറായിരുന്നു. പർവേസ് മുഷറഫിന്റെ നേതൃത്വത്തിൽ നടന്ന പട്ടാള അട്ടിമറിയുടെ ഭാഗമായി സ്ഥാനഭ്രഷ്ടനായി.
2013 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
[തിരുത്തുക]പാക് ഹൈക്കോടതി തിരഞ്ഞെടുപ്പ് 2013 ജൂലായ് 30 ന് നടത്താൻ ഉത്തരവിട്ടതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയത്. ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാകിസ്താൻ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയിലെ ജസ്റ്റിസ് വാജിഹുദ്ദീൻ അഹമ്മദിനെയാണ് മാംനൂൻ പരാജയപ്പെടുത്തിയത്. ദേശീയ അസംബ്ലിയിലെയും സെനറ്റിലെയും നാല് പ്രവിശ്യാ അസംബ്ലികളിലെയും അംഗങ്ങൾ ചേർന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.[1] ദേശീയ അസംബ്ലിയിലും സെനറ്റിലും 277 എംപിമാർ ഹുസൈനെ പിന്തുണച്ചു. 34 വോട്ടുമാത്രമാണ് അഹ്മദിന് ലഭിച്ചത്.
അവലംബം
[തിരുത്തുക]- ↑ "മാംനൂൻ ഹുസൈൻ പുതിയ പാക് പ്രസിഡന്റ്". മാതൃഭൂമി. 2013 ജൂലൈ 30. Archived from the original on 2013-07-30. Retrieved 2013 ജൂലൈ 30.
{{cite news}}: Check date values in:|accessdate=and|date=(help)
