മഹ്‌നാസ് അഫ്ഖാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹ്‌നാസ് അഫ്ഖാമി
Mahnaz Afkhami.jpg
Minister without portfolio
for Women's Affairs
ഓഫീസിൽ
31 ഡിസംബർ 1975 – 27 ആഗസ്റ്റ് 1978
Monarchമൊഹമ്മദ്-റെസാ ഷാ
പ്രധാനമന്ത്രിഅമിർ അബ്ബാസ് ഹൊവെയ്ദ
ജംഷിദ് അമൌസെഗാർ
വ്യക്തിഗത വിവരങ്ങൾ
ജനനം
മഹ്നാസ് ഇബ്രാഹിമി

(1941-01-14) ജനുവരി 14, 1941  (82 വയസ്സ്)
Kerman, Imperial State of Iran
രാഷ്ട്രീയ കക്ഷി
പങ്കാളി(കൾ)ഖൊലാം റേസ അഫ്ഖാമി
കുട്ടികൾ1
വിദ്യാഭ്യാസംUniversity of Colorado (MA)
ജോലി
  • Activist
  • Author

മഹ്‌നാസ് അഫ്ഖാമി (പേർഷ്യൻ: مهناز افخمی; ജനനം, ജനുവരി 14, 1941) 1976 മുതൽ 1978 വരെ ഇറാൻ കാബിനറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു ഇറാനിയൻ വനിതാ അവകാശ പ്രവർത്തകയാണ്. വിമൻസ് ലേണിംഗ് പാർട്ണർഷിപ്പ് (WLP) എന്ന സംഘടനയുടെ സ്ഥാപകയും പ്രസിഡന്റുമായ അവർ ഫൗണ്ടേഷൻ ഫോർ ഇറാനിയൻ സ്റ്റഡീസിൻറെ[1] എക്സിക്യൂട്ടീവ് ഡയറക്ടറും ഇറാനിലെ വിപ്ലവത്തിന് മുമ്പുള്ള സർക്കാരിലെ മുൻ വനിതാകാര്യ മന്ത്രിയുമാണ്.[2] 1979 മുതൽ അവർ അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്നു.

സ്ത്രീകളുടെ പദവി ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിരവധി അന്താരാഷ്ട്ര, സർക്കാരിതര സംഘടനകൾ സ്ഥാപിച്ച് അവയ്ക്ക് നേതൃത്വം നൽകിയ അഫ്ഖാമി 1970-കൾ മുതൽ വനിതകളുടെ അവകാശങ്ങളുടെ ഒരു വക്താവാണ്.[3] അന്താരാഷ്ട്ര വനിതാ പ്രസ്ഥാനം, സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ, നേതൃത്വത്തിലെ സ്ത്രീകൾ, സ്ത്രീകളും സാങ്കേതികവിദ്യകളും, മുസ്ലീം ഭൂരിപക്ഷ സമൂഹങ്ങളിലെ സ്ത്രീകളുടെ നില, സിവിൽ സമൂഹം കെട്ടിപ്പടുക്കുന്നതിലും ജനാധിപത്യവൽക്കരണത്തിലും സ്ത്രീകളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ച് അവർ വിപുലമായി പ്രഭാഷണങ്ങൾ നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള അവരുടെ പുസ്തകങ്ങൾ അന്താരാഷ്ട്രതലത്തിൽ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.[4][5]

അവലംബം[തിരുത്തുക]

  1. "Staff | Foundation for Iranian Studies". Bethesda, MD, USA: Foundation for Iranian Studies. മൂലതാളിൽ നിന്നും 2012-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-09.
  2. Jecks, Nicki (August 19, 2009). "". BBC World Service. ശേഖരിച്ചത് April 22, 2010.
  3. Latham, Judith (June 11, 2008). "Women's Learning Partnership's Goal Is to Empower Women, Says President of the Organization". VOA News. മൂലതാളിൽ നിന്നും April 10, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 22, 2010.
  4. "Mahnaz Afkhami - Iran". World People's Blog. മൂലതാളിൽ നിന്നും 2017-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-23.
  5. "Leading To Choices Manuals". Women's Learning Partnership. മൂലതാളിൽ നിന്നും 2009-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-23.
"https://ml.wikipedia.org/w/index.php?title=മഹ്‌നാസ്_അഫ്ഖാമി&oldid=3799050" എന്ന താളിൽനിന്ന് ശേഖരിച്ചത്