മഹാരാജ രഞ്ജിത്ത് സിംഗ് അവാർഡ്
ദൃശ്യരൂപം
കായികരംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് പഞ്ചാബ് ഗവണ്മെന്റ് നൽകി വരുന്ന പുരസ്കാരമാണ് മഹാരാജ രഞ്ജിത്ത് സിംഗ് പുരസ്കാരം. ഒളിമ്പിക്സ്, മറ്റു ദേശീയ-അന്തർദേശിയ രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെ ആണ് ഈ പുരസ്കാരത്തിന് പരിഗണിക്കുക. മഹാരാജ രഞ്ജിത്ത് സിംഗ് ന്റെ ചിത്രം പതിപ്പിച്ച ഒരു ട്രോഫിയും, ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ആദ്യമായി ഈ പുരക്സാരം ലഭിച്ചത് ഒളിമ്പ്യൻ പർഗട്ട് സിംഗിനാണ്[1]. പിന്നീട് പത്ത് കൊല്ലത്തിനു ശേഷം 1996 ലാണ് പുരക്സാരം പുനരാരംഭിച്ചത്.[2]